പോളണ്ടിനെ പറ്റി മിണ്ടരുത്: ഞെട്ടിച്ച് സെന​ഗൽ

Published On: 2018-06-19 16:15:00.0
പോളണ്ടിനെ പറ്റി മിണ്ടരുത്: ഞെട്ടിച്ച് സെന​ഗൽ

മോസ്​കോ: പോളണ്ട് താരങ്ങളുടെ മണ്ടത്തരത്തിൻെറ വില തോൽലവിയായിരുന്നു. ഗ്രൂപ്​ എച്ചിലെ രണ്ടാം മത്സരത്തിൽ പോളണ്ടിനെതിരെ ആഫ്രിക്കൻ കരുത്തുമായെത്തിയ സെന​ഗലിന് വിജയം. 2-1 എന്ന സ്ക്കോറിനാണ് സെന​ഗൽ പോളണ്ടിനെ മറികടന്നത്.

37ാം മിനിറ്റിൽ പോളണ്ട്​ ഡിഫൻഡർ തിയാഗോ സിയോനകി​​ൻെറ സെൽഫ്​ ഗോളിലൂടെയാണ്​ സെനഗൽ മുന്നിലെത്തിയത്​. 60ാം മിനിറ്റിൽ എംബായെ നിയാങ്ങിലൂടെ സെന​ഗൽ ലീഡ്​ വർദ്ധിപ്പിച്ചു. പോളണ്ട് താരങ്ങൾ മൈനസായി നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ഗോളിക്ക് സാധിച്ചില്ല. പന്ത് തട്ടിയെടുത്ത നിയാങ് ആളില്ലാ പോസ്റ്റില്‍ നിഷ്പ്രയാസം പന്തെത്തിക്കുകയായിരുന്നു. 86ാം മിനിറ്റിലാണ്​ ഗ്രിഗോർസ്​ ക്രിചോവെയ്​കിലൂടെ പോളണ്ട്​ ഒരു ഗോൾ മടക്കിയത്. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റുകളും സെന​ഗൽ സ്വന്തമാക്കി.

എട്ടാം റാംഗുകാരായ പോളണ്ട് ഏഴ് തവണ ലോകകപ്പ് കളിച്ചിട്ടുണ്ട്. 1974ലെയും 1982ലെയും മൂന്നാം സ്ഥാനമാണ് പോളണ്ടിന്റെ മികച്ച പ്രകടനം. പോളണ്ടിനു മുന്നില്‍ ലോകകപ്പിന്റെ പാരമ്പര്യം പറയാനില്ലാത്തവരാണ് സെനഗല്‍. 2002ലാണ് സെനഗല്‍ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അന്ന് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും സെനഗലിനായി.

Top Stories
Share it
Top