നിപ: ഷൂട്ടിങ്ങ് താരങ്ങള്‍ കേരളത്തിലേക്കില്ല ചാമ്പ്യന്‍ഷിപ്പ് മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ഭയം മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ തിരുവനന്തപുരത്ത് നടത്താനിരുന്ന ദേശീയ ഷൂട്ടിങ്...

നിപ: ഷൂട്ടിങ്ങ് താരങ്ങള്‍ കേരളത്തിലേക്കില്ല ചാമ്പ്യന്‍ഷിപ്പ് മാറ്റി

തിരുവനന്തപുരം: നിപ വൈറസ് ഭയം മൂലം കേരളത്തിലേക്ക് വരാന്‍ ഉത്തരേന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ തിരുവനന്തപുരത്ത് നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു.

മെയ് 31 മുതലാണ് ചാമ്പ്യന്‍ഷിപ്പ് നടത്താനിരുന്നത്. പുതുക്കിയ തീയതിയും വേദിയും പിന്നീട് അറിയിക്കും. നിപയെ തുടര്‍ന്ന് കേരളത്തിലേക്ക് വരുന്ന പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.കേരളത്തില്‍ 14 പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.

Read More >>