അതിവേഗം മന്ഥാന: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ റെക്കോർഡ് പ്രകടനം

ലണ്ടൻ: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍സ്മൃതി മന്ഥാന. ഞായറാഴ്ച നടന്ന കെഎസ്എല്‍...

അതിവേഗം മന്ഥാന: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ റെക്കോർഡ് പ്രകടനം

ലണ്ടൻ: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍സ്മൃതി മന്ഥാന. ഞായറാഴ്ച നടന്ന കെഎസ്എല്‍ സൂപ്പര്‍ ലീഗില്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിക്കൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.നാലു സിക്‌സും അഞ്ച് ഫോറും അടിച്ചു പറത്തിയായിരുന്നു മന്ഥാനയുടെ അതിവേഗ അര്‍ധസെഞ്ചുറി. ഇംഗ്ലണ്ടിലെ വനിതാ ആഭ്യന്തര പ്രീമിയര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയായിരുന്നു മന്ഥാനയുടം മിന്നുന്ന പ്രകടനം.

മഴയെ തുടര്‍ന്ന് ആറു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ വെസ്റ്റേണ്‍ സ്റ്റോം മന്ഥാനയുടെ മികവില്‍ രണ്ടുവിക്കറ്റിന് 85 റണ്‍സ് നേടി. 19 പന്തില്‍ 52 റണ്‍സ് നേടിയ താരം പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഫ്ബറോ ലൈറ്റ്‌നിങ്ങിന് 18 റണ്‍സ് അകലെ തോല്‍വി സമ്മതിക്കേണ്ടി വന്നു.

ഇതോടെ വനിതാ ക്രിക്കറ്റില്‍ വേഗമേറിയ അര്‍ധസെഞ്ചുറി നേടിയ ന്യൂസിലാന്റിന്റെ സോഫി ഡിവൈന്റ റെക്കോര്‍ഡിനൊപ്പമെത്താന്‍ മന്ഥാനയ്ക്കായി. 2015 ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു സോഫിയുടെ റെക്കോര്‍ഡ് പ്രകടനം. അതേസമയം മന്ഥാനയുടെ പ്രകടത്തിന് സാക്ഷിയായി എതിര്‍ ടീമില്‍ സോഫിയുമുണ്ടിയിരുന്നു. 21 പന്തില്‍ 46 റണ്‍സ് നേടി പോരാട്ട വീര്യം പുറത്തെടുത്ത സോഫിക്കു തന്റെ ടീമിനെ വിജയത്തിലെത്തിക്കാനായില്ലെന്ന് മാത്രം.

കെഎസ്എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും സ്മൃതി മാറി. ഒൻപതു വീതം സിക്സ് നേടിയ സ്റ്റെഫാനി, റേച്ചൽ പ്രീസ്റ്റ് എന്നിവരുടെ റെക്കോർഡാണ് സ്മൃതി വെറും മൂന്ന് ഇന്നിങ്സുകളിൽ മറികടന്നത്.

Story by
Next Story
Read More >>