കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാംനമ്പര്‍ താരമായി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. സൈന നെഹ്വാളിന് ശേഷം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം...

കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാംനമ്പര്‍ താരമായി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്. സൈന നെഹ്വാളിന് ശേഷം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന താരമാണ് ശ്രീകാന്ത്. 2015 ലാണ് സൈന ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 76895 പോയന്റ് നേടിയാണ് ശ്രീകാന്ത് ഒന്നാം റാങ്കിംഗിലെത്തിയിരിക്കുന്നത്.

നേരത്തേ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സന് ശ്രീകാന്തിനെക്കാള്‍ 1,660 പോയിന്റ് കുറവാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണ്ണമെഡല്‍ നേടിയത് കൂടുതല്‍ പോയന്റ് നേടാന്‍ സഹായിച്ചു. എന്നാല്‍ ഏപ്രിലില്‍ നടക്കേണ്ട മലേഷ്യന്‍ ഓപ്പണ്‍ മാറ്റിവച്ചത് വിക്ടര്‍ അക്‌സെല്‍സന് തിരിച്ചടിയായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത് കാരണം ഏപ്രില്‍ നാലിന് ആരംഭിക്കേണ്ട മത്സരം ജൂണ്‍ 26ലേയ്ക്ക് മാറ്റി. കൊറിയയുടെ സോന്‍ വാന്‍ഹൊയാണ് മൂന്നാം സ്ഥാനത്ത്. വനിതകളുടെ റാങ്കിഗില്‍ പി.വി. സിന്ധു മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Story by
Next Story
Read More >>