ഗോള്‍ മെഷിന്‍ ഛേത്രി നൂറില്‍ 100%

'എനിക്ക് ഒരു സ്വപ്‌നമുണ്ട് എന്നാല്‍ 100 മത്സരങ്ങള്‍ എന്നത് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല, ഇത് അവിശ്വസനീയമാണ്', സുനിൽ ഛേത്രി. അതേ ഒരുപക്ഷേ...

ഗോള്‍ മെഷിന്‍ ഛേത്രി നൂറില്‍ 100%

"എനിക്ക് ഒരു സ്വപ്‌നമുണ്ട് എന്നാല്‍ 100 മത്സരങ്ങള്‍ എന്നത് ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല, ഇത് അവിശ്വസനീയമാണ്", സുനിൽ ഛേത്രി.
അതേ ഒരുപക്ഷേ വിശ്വാസിക്കാന്‍ സാധിക്കില്ല, അവിശ്വസനീയമായത് ചിലത് ഇവിടെയും നടക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിൻറെ മുൻനിരയിലെ ആ കുറിയ മനുഷ്യന് ഇന്ന് 100ാം അന്താരാഷ്ട്ര മത്സരം. ബൈച്ചിങ് ബൂട്ടിയയ്ക്ക് ശേഷം നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമാണ് ഛേത്രി. ഇന്ന് ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ കെനിയയ്‌ക്കെതിരെയാണ് ഛേത്രിയുടെ നൂറാം മത്സരം.

2005 ജൂണ്‍ 12 ന് പാക്കിസ്ഥാനെതിരെ തുടങ്ങിയ സുനില്‍ ഛേത്രിയുടെ അരങ്ങേറ്റം. മറ്റൊരു ജൂണ്‍ മാസത്തില്‍ അത് 100 മത്സരത്തിലെത്തി നില്‍ക്കുന്നത്. 2007 ലെ നെഹറുകപ്പാണ് ഛേത്രിയുടെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 1997 ശേഷം ഇന്ത്യ ചാമ്പ്യന്‍മാരായ ഈ ടൂര്‍ണമെന്റില്‍ ഛേത്രി നാല് ഗോളുകള്‍ നേടി. 2010 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ ലെബനനെതിരെ ഛേത്രി രണ്ട് ഗോളുകൾ നേടി. ഇന്ത്യ ഫൈനലിലെത്തിയ 2008 ലെ സാഫ് ചാമ്പ്യന്‍ഷിൽ ഛേത്രി രണ്ട് ഗോളുകൾ നേടി. 2008ലെ എ.എഫ്‌.സി ചലഞ്ച്കപ്പ് ഫൈനലില്‍ തജിക്കിസ്ഥാനെതിരെ ഹാട്രിക്ക് നേടി ഛേത്രി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു.

ഈ കിരീടത്തോടെ 24 വര്‍ഷത്തിന് ശേഷം ഇന്ത്യ 2011 ഏഷ്യാ കപ്പിന് യോഗ്യത നേടി. ഏഷ്യാകപ്പിൽ ബഹറൈനെതിരെയും ദക്ഷിണകൊറിയയ്ക്കെതിരെയും ഛേത്രി സ്കോർ ചെയ്തു. 2012ലെ എഎഫ്.സി ചലഞ്ച് കപ്പ് യോഗ്യത റൗണ്ടും 2011 ലെ സാഫ് കപ്പും ഛേത്രി രാജ്യത്തിനായി കളിച്ചു.ഫൈനലിലെ ഗോളോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നടുന്ന താരമായി ഛേത്രി. വിജയന്‍ നേടിയ ആറ് ഗോള്‍ എന്ന റേക്കോര്‍ഡാണ് തകര്‍ത്തത്. 2012 ലെ നെഹറു കപ്പില്‍ അഞ്ച് ഗോളുകള്‍ ഛേത്രി നേടി. ഛേത്രിയുടെ കാലത്ത് തന്നെ 2019 ലെ ഏഷ്യാ കപ്പിനും ഇന്ത്യ യോഗ്യതയും നേടി.

'ഗോൾ മെഷിൻ'

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഛേത്രി ഗോൾ നേടിയിട്ടുണ്ട്. അങ്ങനെ ആദ്യ മത്സരത്തിൽ തുടങ്ങിയ ഗോളടി അതേ ഊർജത്തോടെ ഛേത്രി ഇന്നും തുടരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചൈനീസ് തായ്‌പേയ്‌ക്കെതിരെ നേടിയ ഹാട്രിക്ക് നിലവിലെ ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് ഛേത്രിയെ എത്തിച്ചത്. 99 മത്സരങ്ങളില്‍ നിന്നായി 59 ഗോളാണ് ഛേത്രി നേടിയത്. 124 കളികളില്‍ 64 ഗോളുകൾ നേടിയ മെസിയും 149 കളികളില്‍ 81 ഗോള്‍ നേടിയ ക്രിസ്‌റ്റ്യോനോ റോണാള്‍ഡോയുമാണ് ഛേത്രിയെക്കാള്‍ മുന്നില്‍.

കളികളത്തിൽ മാത്രമല്ല ജീവിതത്തിലും ഛേത്രി ഒരു കംപ്ലീറ്റ് ഫുട്ബോളറാണ്. അഛന്‍ ഇന്ത്യന്‍ ആര്‍മി ഫുട്‌ബോള്‍ ടീമംഗവും അമ്മയും അവരുടെ സഹോദരിയും നേപ്പാള്‍ ദേശീയ വനിതാ ടീമിലെയും അംഗങ്ങള്‍. ഭാര്യ സോനം ഭട്ടാചാര്യ മോഹന്‍ ബഗാന്‍ ഇതിഹാസം സുബ്രതാ ഭട്ടാചാര്യയുടെ മകള്‍. അങ്ങനെ തിരയുന്നിടത്തെല്ലാം ഫുട്ബോൾ മാത്രമാണ് ഛേത്രിയുടെ മനസിൽ.

Story by
Next Story
Read More >>