​ഗോൾ വേട്ടയിൽ ഛേത്രി മെസിക്കൊപ്പം

മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി അര്‍ജന്റീനിയൻ ഇതിഹാസം ലയണല്‍...

​ഗോൾ വേട്ടയിൽ ഛേത്രി മെസിക്കൊപ്പം

മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി അര്‍ജന്റീനിയൻ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം. കളിക്കളത്തില്‍ സജീവമായുള്ള താരങ്ങളുടെ ഗോള്‍വേട്ടയില്‍ ഛേത്രിക്ക്​ മുന്നിലുള്ളത്​ ഇനി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ മാത്രം. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന്റെ ഫൈനലിൽ കെനിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസ്സിയുടെ റെക്കോഡിനൊപ്പം എത്തിയത്. ഇതോടെ ഛേത്രിയുടെ ഗോളെണ്ണം 64 ആയി.

ഛേത്രിക്ക് മുന്‍പിലുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 81 ഗോളുകളാണ് പോര്‍ച്ചുഗലിന് വേണ്ടി നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത്​ ഛേത്രിക്കൊപ്പമുള്ള മെസി 124 മത്സരങ്ങളിലാണ്​ 64 ഗോളുകള്‍ നേടിയത്​. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഛേത്രി.

കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ മൂന്നാം സ്ഥാനത്തും മെസ്സി 18ാം സ്ഥാനത്തുമാണ്. ഇറാന്റെ ഇതിഹാസതാരം അലി ദേയിയാണ് ലോകത്തെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാമത്.109 ഗോളുകളാണ് അലി ദേശീയ ടീമിന് വേണ്ടി നേടിയത്. ലോകഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെ പട്ടികയില്‍ എഴാം സ്ഥാനത്താണ്. 77 ഗോളുകളാണ് പെലെ ദേശീയ ടീമിന് വേണ്ടി നേടിയത്.

Story by
Next Story
Read More >>