വിട്ടു കൊടുക്കാതെ ബംഗളൂരു; മോഹന്‍ ബഗാനെ തകര്‍ത്ത് സൂപ്പര്‍കപ്പ് ഫൈനലില്‍

ഭുവനേശ്വര്‍: ഒരു ഗോളിന് പിറകില്‍ നിന്ന ആദ്യ പകുതിയും പത്തു പേരായി ചുരുങ്ങിയ രണ്ടാം പകുതിയും കടന്ന് ബംഗളൂരു എഫ്.സി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക്...

വിട്ടു കൊടുക്കാതെ ബംഗളൂരു; മോഹന്‍ ബഗാനെ തകര്‍ത്ത് സൂപ്പര്‍കപ്പ് ഫൈനലില്‍

ഭുവനേശ്വര്‍: ഒരു ഗോളിന് പിറകില്‍ നിന്ന ആദ്യ പകുതിയും പത്തു പേരായി ചുരുങ്ങിയ രണ്ടാം പകുതിയും കടന്ന് ബംഗളൂരു എഫ്.സി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് മാര്‍ച്ച ചെയ്തു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരു എഫ്.സി തോല്‍പ്പിച്ചത്. ബംഗളൂരുവിനായി മിക്കു ഹാട്രിക്ക് നേടി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗളൂരു ഈസ്റ്റ് ബംഗാളിനെ നേരിടും.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും 42ാം മിനുട്ടില്‍ മോഹന്‍ ബഗാനാണ് ഡിപാന്‍ഡ ഡിക്കയിലൂടെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ അമ്പാതാം മിനുട്ടില്‍ പന്തുമായി മുന്നേറുകയായിരുന്ന നിഖിലിനെ പിറകില്‍ നിന്ന് വലിച്ചിട്ടതിന് ബംഗളൂരു എഫ്.സിയുടെ നിഷു കുമാറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പത്ത് പേരായി ചുരുങ്ങിയെങ്കിലും 63ാം മിനുട്ടില്‍ മിക്കുവിലൂടെ ബംഗളൂരു സമനില പിടിച്ചു. മൂന്ന് മിനുറ്റുകള്‍ക്ക് ശേഷം ലഭിച്ച ഫ്രീക്കിക്കില്‍ തലവച്ച് മിക്കു ബംഗളൂരുവിനെ മുന്നിലെത്തിച്ചു. പകരക്കാരനായി വന്ന റാനാ ഘര്‍മി ഉദാന്താ സിംഗിനെ പെനാല്‍ട്ടി ബോക്‌സില്‍ വീഴിത്തിയതിന് ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മിക്കു ഹാട്രിക്ക് തികച്ചു (3-1). 90ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഛേത്രിയും ബംഗളൂരുവിനായി സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമിലെ ഗോളോടെ ബഗാന്‍ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി 4-2.

തോല്‍വിയോടെ സൂപ്പര്‍ കപ്പില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബിയാണ് ബഗാന് നഷ്ടമായത്. ഇന്നലെ നടന്ന ആദ്യ സെമിയില്‍ എഫ്.സി ഗോവയെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍ ഫൈനലിലെത്തിയിരുന്നു. നേരത്തെ ഐ.എസ്.എല്ലിലും ബംഗളൂരു എഫ്.സി ഫൈനലിലെത്തിയിരുന്നു.

Story by
Next Story
Read More >>