ഈസ്റ്റ് ബംഗാള്‍ ഇന്‍; സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍

ഭുവനേശ്വര്‍ : ഐ.എസ്.എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും എഫ്.സി ഗോവയുടെ പ്രയാണം സെമിയില്‍ അവസാനിച്ചു. പ്രഥമ സൂപ്പര്‍ കപ്പ് സെമിയില്‍ കൊല്‍ക്കത്ത ഈസ്റ്റ്...

ഈസ്റ്റ് ബംഗാള്‍ ഇന്‍; സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍

ഭുവനേശ്വര്‍ : ഐ.എസ്.എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും എഫ്.സി ഗോവയുടെ പ്രയാണം സെമിയില്‍ അവസാനിച്ചു. പ്രഥമ സൂപ്പര്‍ കപ്പ് സെമിയില്‍
കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്.സി ഗോവയെ തോല്‍പ്പിച്ചു. 78ാം മിനുട്ടില്‍ നൈജീരിയന്‍ താരം ഡുഡു ഒമാഗ്ബെമിയുടെ ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാനായില്ല. തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണം കൈയിലാക്കിയ ഈസ്റ്റ് ബംഗാളിന് ഗോളടിക്കാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഡുഡുവിനും അല്‍ അംനയ്ക്കും ഗോളാക്കിമാറ്റാനായില്ല. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ കോറോയ്ക്ക് ലഭിച്ച അവസരം ഒഴിച്ചാല്‍ കളി ഈസ്റ്റ് ബംഗാളിന്റെ കൈയിലായിരുന്നു.
രണ്ടാം പകുതിയുടെ 78ാം മിനുട്ടിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോളെത്തിയത്. ജപ്പാനീസ് താരം കസ്ടുമി യൂസ നല്‍കി ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവന്‍ താരം മുഹമ്മദ് അലി പരാജയപ്പെട്ടതോടെ ഓടിയെത്തിയ ഡുഡു അവസരം ഗോളാക്കി മാറ്റി. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച് ക്യാപ്റ്റന്‍ എഡു ബേഡിയ പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ഗോവ അവസാന നിമിഷത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കാനായില്ല. അവസാന നിമിഷം ലഭിച്ച അവസരം ഗോളാക്കി മാറ്റാന്‍ മന്‍വീര്‍ സിംഗിനായില്ല.

ഐ.എസ്.എല്ലില്‍ സെമിയില്‍ ചെന്നൈയനോട് തോറ്റാണ് ഗോവ പുറത്തായത്. ഐ ലീഗില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇത്തവണ ഈസ്റ്റ് ബംഗാള്‍. മോഹന്‍ ബഗാന്‍- ബംഗളൂരു എഫ്.സി വിജയികളെ ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍ നേരിടും.

Story by
Next Story
Read More >>