ഒറ്റ ഗോളില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റസര്‍ലാന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍. രണ്ടാം...

ഒറ്റ ഗോളില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റസര്‍ലാന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍. രണ്ടാം പകുതിയില്‍ എമില്‍ ഫോര്‍സ്ബര്‍ഗാണ് സ്വീഡന്റെ വിജയ ഗോള്‍ നേടിയത്. 24 വര്‍ഷത്തിനു ശേഷമാണ് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരത്തിന്റെ 30ാം മിനുട്ടില്‍ ഫോസ്ബെര്‍ഗിന്റെ ഒരു ക്രോസ് ബെര്‍ഗ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞു. രണ്ടാം പകുതിയില്‍ 66ാം മിനുട്ടിലാണ് വിജയ ഗോള്‍ പിറന്നത്. ഗോള്‍ പോസ്റ്റിലേക്കുള്ള ഷോട്ട് സ്വിസ് താരത്തിന്റെ കാലില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരുന്നു. സ്വിറ്റസര്‍ലാന്റ് ഭാഗത്ത് നിന്ന് ഷാക്കിരിയും ഷാക്കയും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വന്നില്ല. മത്സരത്തിന്റെ അവസാന നിമിഷം ബോക്‌സിന് തൊട്ടുപുറത്ത് ഓല്‍സനെ തള്ളി വീഴ്ത്തിതിന് സ്വിസ് താരം ലഗിന് ചുവപ്പ് കാര്‍ഡ് കാർഡ് ലഭിച്ചു. ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വീഡിയോ അസിസ്റ്റില്‍ ഫൗള്‍ ബോക്‌സിന് തൊട്ടുപുറത്തുനിന്നാണെന്ന് വ്യക്തമായതിനാല്‍ പെനാല്‍റ്റി നിഷേധിച്ചു.

ഇംഗ്ലണ്ട് - കൊളംബിയ മത്സരത്തിലെ വിജയികളെയാണ് സ്വീഡന്‍ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക.

Story by
Next Story
Read More >>