അഫ്ഗാന്‍, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്ഥനുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഇംഗ്ലണ്ടുമായുള്ള ട്വന്റി-20 ഏകദിന പരമ്പരയ്ക്കുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു....

അഫ്ഗാന്‍, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അഫ്ഗാനിസ്ഥനുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഇംഗ്ലണ്ടുമായുള്ള ട്വന്റി-20 ഏകദിന പരമ്പരയ്ക്കുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമിനെ അജിക്യാ രഹാനെ നയിക്കും. രോഹിത് ശര്‍മ്മ, ജെസ്പ്രിത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ശ്രദ്ധുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ടീമിലിടമുണ്ട്.

ടീം: അജിക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഹരിക്ക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, ശര്‍ദ്ദുല്‍ താക്കൂര്‍.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമില്‍ അജിക്യ രഹാനെ ഇടം നേടിയില്ല . ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന കെ.എല്‍ രാഹുലും അമ്പാട്ടി റായിഡുവും സിദ്ധാര്‍ത്ഥ് കൗളും ടീമിലിടംനേടി. 2016ലാണ് റായിഡു അവസാനമായി ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. ട്വന്റി-20 ടീമില്‍ സുരേഷ് റെയ്‌നയും തിരിച്ചെത്തിയിട്ടുണ്ട്.


ഏകദിന ടീം: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു, എം എസ് ധോണി, ദിനേശ് കാര്‍ത്തിക്, യുവേന്ദ്ര ചാഹല്‍ കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര്, ഹര്‍ദ്ദിക്ക പാണ്ഡ്യ, സിദ്ദര്‍ഥ് കൗള്‍, ശ്രദ്ദുല്‍് ഠാക്കൂര്‍ ഭുവനേശ്വര്‍ കുമാര്‍


ട്വന്റി-20 ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ,
സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, എം എസ് ധോണി, ഹരിദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, യൂവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, സിദ്ധാര്‍ത്ഥ് കൗല്‍, ഉമേഷ് യാദവ്,

Story by
Next Story