തത്സമയം ഫിഫ ലോകകപ്പ് സ്‌പെഷ്യല്‍ പ്രകാശനം ചെയ്തു

'തത്സമയം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പ്രത്യേക പതിപ്പ് തത്സമയം ഡയറക്ടറും നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ എന്‍ ജഹാംഗീര്‍, മുന്‍ ഇന്ത്യന്‍ ടീം...

തത്സമയം ഫിഫ ലോകകപ്പ് സ്‌പെഷ്യല്‍ പ്രകാശനം ചെയ്തു

"തത്സമയം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പ്രത്യേക പതിപ്പ് തത്സമയം ഡയറക്ടറും നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ എന്‍ ജഹാംഗീര്‍, മുന്‍ ഇന്ത്യന്‍ ടീം ഫുട്‌ബോളര്‍ എം എം ജേക്കബിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു. പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി കെ പാറക്കടവ്, ഡെപ്യൂട്ടി എഡിറ്റര്‍ ഐ വി ബാബു, ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബുദുല്‍ മുത്തലിബ്, നെസ്റ്റ് ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ അല്‍ത്താഫ് ജഹാംഗീര്‍ സമീപം".

കൊച്ചി: 2018 ഫിഫ ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ച് തത്സമയം പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് തത്സമയം ഡയറക്ടറും നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ എന്‍ ജഹാംഗീര്‍, മുന്‍ ഇന്ത്യന്‍ ടീം ഫുട്‌ബോളര്‍ എം എം ജേക്കബിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. കൊച്ചി സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ നെസ്റ്റ് ഗ്രൂപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തത്സമയം എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു സ്വാഗതം പറഞ്ഞു. ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ ആമുഖ പ്രസംഗം നടത്തി. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം അബ്ബാസ് പുസ്തകപരിചയം നടത്തി. പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി കെ പാറക്കടവ്, എം എം ജേക്കബ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബുദുല്‍ മുത്തലിബ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ദിലീപ്, ബ്രാന്റ് കേരള ബിസിനസ് മാഗസിന്‍ ചീഫ് എഡിറ്റര്‍ ജെ എസ് ഇന്ദുകുമാര്‍, ചന്ദ്രിക ചീഫ് റിപ്പോര്‍ട്ടര്‍ മെഹ്ബൂബ്, നെസ്റ്റ് വൈസ് പ്രസിഡണ്ടുമാരായ എം എം ഇഖ്ബാല്‍, യു എം ഷാഫി എന്നിവര്‍ സംസാരിച്ചു. നെസ്റ്റ് ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ അല്‍ത്താഫ് ജഹാംഗീര്‍ നന്ദി പറഞ്ഞു.

ലോക ഫുട്ബോളിനെ കുറിച്ച് ആധികാരികമായി തയാറാക്കിയ ലേഖനങ്ങളും കുറിപ്പുകളും വിശകലനങ്ങളും അടങ്ങിയ പ്രത്യേക പതിപ്പില്‍ എം പി സുരേന്ദ്രന്‍, സി പി വിജയകൃഷ്ണന്‍, കമാല്‍ വരദൂര്‍, കെ എം നരേന്ദ്രന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, ഭാസി മലാപ്പറമ്പ്, എം എം പൗലോസ്, മനു പി എന്‍, പി രവീന്ദ്രനാഥ്, കെ പി മുഹമ്മദ് ഷാഫി, കെ സനല്‍ കുമാര്‍, നാസര്‍ മാലിക്, പ്രമോദ് പുഴങ്കര, അദ്വൈത് രാജന്‍, എം അബ്ബാസ്, ജോഷി പടമാടന്‍, വിനീത് രാജന്‍, കെ എച്ച് കൃഷ്ണകുമാര്‍, സി കെ ഹസ്സന്‍ കോയ, ബൈജു ലൈലാ രാജ്, ഡോ. അബ്ദുല്ല ഖലീല്‍, ഭരരത് കെ. ഭാസ്‌കരന്‍, സക്കരിയ തുടങ്ങിയവര്‍ എഴുതുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയും പതിപ്പിന്റെ പ്രത്യേകതയാണ്. മുന്‍ ഇന്റര്‍നാഷണലുകളായ ടി എ ജാഫര്‍, കുരികേശ് മാത്യു, യു ഷറഫലി, കെ വി ധനേഷ്, പ്രേംനാഥ് ഫിലിപ്പ്, വിക്ടര്‍ മഞ്ഞില, കെ പി സേതുമാധവന്‍, ഇര്‍ഷാദ് ഹസ്സന്‍ എന്നിവര്‍ ചര്‍ച്ചയുടെ ഭാഗഭാക്കാകുന്നു. 60 രൂപയാണ് പതിപ്പിന്റെ വില.

Story by
Next Story
Read More >>