സുവാരസിന്റെ ഗോളില്‍ ആദ്യ പകുതി ഉറുഗ്വായ്ക്ക്

റോസ്റ്റോവ്: സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൻറെ ആദ്യ പകുതിയിൽ ഉറുഗ്വയ് ഒരു ഗോളിന് മുന്നില്‍. 23ാം മിനുട്ടില്‍ ലൂയി സുവാരസിന്റെ ഗോളിലാണ് ഉറുഗ്വായ്...

സുവാരസിന്റെ ഗോളില്‍ ആദ്യ പകുതി ഉറുഗ്വായ്ക്ക്

റോസ്റ്റോവ്: സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിൻറെ ആദ്യ പകുതിയിൽ ഉറുഗ്വയ് ഒരു ഗോളിന് മുന്നില്‍. 23ാം മിനുട്ടില്‍ ലൂയി സുവാരസിന്റെ ഗോളിലാണ് ഉറുഗ്വായ് മുന്നിലെത്തിയത്. കോര്‍ണറില്‍ നിന്നും വന്ന പന്ത് സുവാരസ് കൃത്യമായ പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു. സുവാരസിന്റെ 100ാം അന്താരാഷ്ട്ര മത്സരമാണിത്.

ആദ്യ മത്സരത്തില്‍ റഷ്യയോട് അഞ്ച് ഗോളിനാണ് സൗദി അറേബ്യ തോറ്റത്. ആദ്യ മത്സരത്തില്‍ ഈജിപ്തിനെ ഉറുഗ്വയ് തോല്‍പ്പിച്ചിരുന്നു. ഇന്നും തോല്‍ക്കുകയാണെങ്കില്‍ സൗദി അറേബ്യ പുറത്താകും.

Story by
Next Story
Read More >>