ഫോബ്‌സ് സമ്പന്ന പട്ടികയില്‍ ഇന്ത്യന്‍ നായകനും

ന്യൂയോര്‍ക്ക്: സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ നായകന്‍ വിരാട് കോഹ്ലിയും. ഫോബ്‌സിന്റെ 100 പേരുടെ പട്ടികയില്‍ 83ാം...

ഫോബ്‌സ് സമ്പന്ന പട്ടികയില്‍ ഇന്ത്യന്‍ നായകനും

ന്യൂയോര്‍ക്ക്: സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ നായകന്‍ വിരാട് കോഹ്ലിയും. ഫോബ്‌സിന്റെ 100 പേരുടെ പട്ടികയില്‍ 83ാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. 24 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് കോഹ്ലിയുടെ വരുമാനം. 285 ദശലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കന്‍ ബോക്‌സര്‍ ഫ്‌ലോയിഡ് മെയ്‌വെതറാണ് പട്ടികയില്‍ ഒന്നാമത്.

ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നതിലുപരി ലോകത്ത് അറിയപ്പെടുന്ന ക്രിക്കറ്ററാണ് കോഹ്ലിയെന്ന് ഫോബ്‌സ് മാഗസീന്‍ പറയുന്നു. ക്രിക്കറ്റിന് പുറത്തു നിന്നുള്ള വരുമാനമാണ് കോഹ്ലിയെ സമ്പന്നനാക്കുന്നത്. പ്യൂമ, പെപ്‌സി, ഓഡി, ഓക്ലി തുടങ്ങിയ ബ്രാന്റുകളുമായാണ് കോഹ്ലി സഹകരിക്കുന്നത്, ഫോബ്‌സ് ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ബി.സി.സി.ഐ കോഹ്ലിയടക്കം അഞ്ചാ താരങ്ങളുടെ കരാര്‍ എ പ്ലസ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതുപ്രകാരം ഒരു മില്യണ്‍ ഡോളറിലധികം വരുമാനം കോഹ്ലിക്ക് അതുവഴി ലഭിക്കുന്നുണ്ട്.

മെസിയാണ് പട്ടികയില്‍ രണ്ടാമത്. 111 ദശലക്ഷം ഡോളറാണ് മെസിയുടെ വരുമാനം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കോര്‍ണര്‍ മെഗ്ഗര്‍, നെയ്മര്‍, ലിബ്രോണ്‍ ജെയിംസ്, റോജര്‍ ഫെഡറര്‍ എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാര്‍. അതേസമയം 100 പേരുടെ പട്ടികയില്‍ വനിതാ പ്രാതിനിധ്യമില്ല.

Story by
Read More >>