പുതിയ സണ്‍ഗ്ലാസില്‍ ഹാരിയായി വിരാട്: ഏറ്റെടുത്ത് ആരാധകര്‍

Published On: 2018-04-28 13:00:00.0
പുതിയ സണ്‍ഗ്ലാസില്‍ ഹാരിയായി വിരാട്: ഏറ്റെടുത്ത് ആരാധകര്‍

കളിക്കളത്തിലെ പ്രകടനത്തിനപ്പുറം പലരീതികളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആരാധകര്‍ക്കിടയില്‍ വ്യത്യസ്തനാകാറുണ്ട്. പുത്തന്‍ ഹെയര്‍ സ്റ്റയിലുകള്‍ പരീക്ഷിച്ചും,ടാറ്റൂകള്‍ പതിപ്പിച്ചും, വിവിധ തരം സണ്‍ഗ്ലാസുകള്‍ മാറിമാറി ഉപയോഗിച്ചും താരം ആരാധക ശ്രദ്ധപിടിച്ചു പറ്റാറുണ്ട് .സെല്‍ഫിയോടും സണ്‍ഗ്ലാസുകളോടുമുള്ള പ്രിയം താരം മറച്ചുവെക്കാറുമില്ല. കളിക്കളത്തില്‍ ഇത്തരം പരീക്ഷണം നടത്തുന്നവര്‍ ഏറെയുണ്ടെങ്കിലും എപ്പോഴും ഒന്നാം സ്ഥാനത്താണ് താരം. കാരണം കോഹ്ലിയുടെ പരീക്ഷണങ്ങള്‍ക്കെപ്പോഴും ആരാധകര്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നു എന്നതു തന്നെ.

ഇത്തരത്തില്‍ താരം ലവ് ദിസ് ഫ്രെയിം എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവെച്ച സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ കോഹ്ലി ഹാരീപോര്‍ട്ടറിനെ പോലെയുണ്ടെന്നാണ് ആരാധക പക്ഷം.ഹാരിപോര്‍ട്ടര്‍ കോഹ്ലിക്ക് ബാറ്റുകൊണ്ട് മായാജാലം കാട്ടാനാകുമെന്നും അവര്‍ പറയുന്നു.

Top Stories
Share it
Top