റമദാനില്‍ കേക്കുമുറിച്ച് കഴിച്ചു; ക്ഷമ ചോദിച്ച് വഖാര്‍ യുനുസ്

വെബ്ഡസ്‌ക്: പാക് മുന്‍ ക്രിക്കറ്റ് താരം വസിം അക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കെടുത്ത് കേക്കുമുറിച്ച വിവാദത്തില്‍ വഖാര്‍ യുനുസ് ക്ഷമാപണം നടത്തി....

റമദാനില്‍ കേക്കുമുറിച്ച് കഴിച്ചു; ക്ഷമ ചോദിച്ച് വഖാര്‍ യുനുസ്

വെബ്ഡസ്‌ക്: പാക് മുന്‍ ക്രിക്കറ്റ് താരം വസിം അക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കെടുത്ത് കേക്കുമുറിച്ച വിവാദത്തില്‍ വഖാര്‍ യുനുസ് ക്ഷമാപണം നടത്തി. റമദാന്‍ വൃതത്തിനിടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് കേക്ക് കഴിച്ചതാണ് വിവാദമായത്. ആക്രമിന്റെ സാനിധ്യത്തില്‍ റമീസ് രാജയും കുറച്ച് മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വസീം അക്രമിന്റെ 52-ാം പിറന്നാള്‍ ഞായറാഴ്ച്ച ഇംഗ്ലണ്ടിലെ ഹെഡിങ്‌ലിയില്‍ വെച്ചാണ് കൊണ്ടാടിയത്.

തൊണ്ണൂറുകളില്‍ ക്രിക്ക്റ്റ് ലോകത്തെ പേടിസ്വപ്‌നമായിരന്നു വസീം അക്രം-വഖാര്‍ യുനുസ് കൂട്ട്‌കെട്ട്. പാക് ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോച്ചാണ് യുനുസ്. പര്യടനത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച് അക്രമിന്റെ 52-ാം പിറന്നാള്‍ ആഘോഷിക്കാമെന്ന് കരുതിയാണ് യുനുസ് ചടങ്ങിലെത്തിയതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.


Story by
Next Story
Read More >>