ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വെസ്റ്റ് ബ്രോം രണ്ടാം ഡിവിഷനിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോം തരംതാഴ്ത്തപ്പെട്ടു. അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വെസ്റ്റ് ബ്രോം രണ്ടാം ഡിവിഷനിലേക്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോം തരംതാഴ്ത്തപ്പെട്ടു. അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ തരംതാഴ്ത്തല്‍ ഭീക്ഷണി നേരിടുന്ന സൗത്താംപ്ടണ്‍ സ്വാന്‍സിയയെ തോല്‍പ്പിച്ച് അടുത്ത സീസണിലേക്കുള്ള സ്ഥാനം ഉറപ്പിച്ചു. അവസാന മിനുറ്റില്‍ പകരക്കാരനായിറങ്ങിയ മണോളോ ഗാബിയാഡിനിയാണ് സൗത്താംപ്ടണിന്റെ ജീവവായുവായി മാറിയത്. ജയത്തോടെ സൗത്താംപ്ടണ്‍ 16ാം സ്ഥാനത്തെത്തി. 18ാമതുള്ള സ്വാന്‍സിയയുമായി 3 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയാണ് ടീം തരംതാഴ്ത്തല്‍ ഭീക്ഷണിയില്‍ നിന്ന് ഒഴിവായത്.

സൗത്താംപ്ടണ്‍ വിജയിച്ചതോടെ വെസ്റ്റ് ബ്രോം എട്ട് സീസണുകള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുമെന്ന് ഉറപ്പായി. 2012-13 സീസണില്‍ സ്റ്റീവ് ക്ലാര്‍ക്കിന് കീഴില്‍ എട്ടാമതെത്തിയതാണ് ടീമിന്റെ ലീഗിലെ മികച്ച പ്രകടനം. സീസണ്‍ മികച്ച രീതിയില്‍ തുടങ്ങിയ വെസ്റ്റ് ബ്രോമിന് ആ താളം അവസാനം വരെ നിലനിര്‍ത്താനായില്ല.

Story by
Next Story
Read More >>