കഠ്‌വ പെണ്‍കുട്ടി നേരിട്ടതിന് സമാനമാണ് തന്റെ അനുഭവങ്ങള്‍- ഹസിന ജഹാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ കടുത്ത ആരോപണവുമായി ഭാര്യ ഹസിന ജഹാന്‍. കഠ്‌വ ബലാത്സംഗത്തിന് സമാനമായ അനുഭവമാണ് താന്‍...

കഠ്‌വ പെണ്‍കുട്ടി നേരിട്ടതിന് സമാനമാണ് തന്റെ അനുഭവങ്ങള്‍- ഹസിന ജഹാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ കടുത്ത ആരോപണവുമായി ഭാര്യ ഹസിന ജഹാന്‍. കഠ്‌വ ബലാത്സംഗത്തിന് സമാനമായ അനുഭവമാണ് താന്‍ നേരിട്ടതെന്ന് ഹസിന പറഞ്ഞു. കഠ്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ഹസിനയുടെ പരാമര്‍ശം.

കഠ്‌വ കേസ് പ്രതികളെ ശിക്ഷിക്കണം, എന്റെ അനുഭവവും ഈ കേസുമായി സാമ്യമുള്ളതാണ്. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. ഷമിയും കുടുംബവും എന്നെ ബലാത്സംഗം ചെയ്ത്കൊല്ലാനും മൃതദേഹം കാട്ടിലുപേക്ഷിക്കാനും പദ്ധതിയിട്ടിരുന്നു. ഏതാണ്ട് രണ്ടുമാസമായി ഞാന്‍ ഇതിനെരിരായ പോരാട്ടത്തിലാണ് ഹസിന കൂട്ടിച്ചേര്‍ത്തു.

ഹസിനയുടെ പരാതിയില്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും വിശ്വാസ വഞ്ചനക്കുറ്റത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഷമിയുടെ കുടുംബം തയ്യാറായില്ല.

Story by
Next Story
Read More >>