വില്യനെ വലയിലാക്കാൻ ബാഴ്‌സ

ലണ്ടൻ: ചെൽസിയുടെ ബ്രസീലിയൻ വിങ്ങറായ വില്യൻ ബോർഗസ് സിൽവയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ ശ്രമം. വില്യന് വേണ്ടി നിലവിൻ മൂന്ന് ട്രാൻസ്ഫർ ബിഡ്ഡുകൾ(കൈമാറ്റ...

വില്യനെ വലയിലാക്കാൻ ബാഴ്‌സ

ലണ്ടൻ: ചെൽസിയുടെ ബ്രസീലിയൻ വിങ്ങറായ വില്യൻ ബോർഗസ് സിൽവയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയുടെ ശ്രമം. വില്യന് വേണ്ടി നിലവിൻ മൂന്ന് ട്രാൻസ്ഫർ ബിഡ്ഡുകൾ(കൈമാറ്റ വിലപേശൽ) ബാഴ്‌സലോണ സമർപ്പിച്ചുകഴിഞ്ഞു. എന്നാൽ മൂന്നും ചെൽസി നിരസിച്ചു. 55 മില്യൺ യൂറോയാണ്(494 കോടി രൂപ) ബാഴ്‌സലോണ വില്യന് വാഗ്ദാനം ചെയ്തത്.

ബ്രസീലിൽ വില്യന്റെ സഹതാരമായ ഫിലിപ് കുട്ടിന്യോ കഴിഞ്ഞ ജനുവരിയിൽ പ്രിമിയർ ലീഗ് വിട്ട് ബാഴ്‌സക്കൊപ്പം ചേർന്നിരുന്നു. 142 മില്യൺ യൂറോയാണ്(1282 കോടി രൂപ) കുട്ടിന്യോയ്ക്കായി ബഴ്‌സ നൽകിയത്. വില്യന് വേണ്ടി അത്രയും തുക ബാഴ്‌സ നൽകില്ലെങ്കിലും നിലവിൽ ചെൽസി അനുകൂല മറുപടി നൽകിയിട്ടില്ല. ബാഴ്‌സ കൂടുതൽ തുക വാഗ്ദാനം ചെയ്താൽ കൈമാറ്റം നടന്നേക്കും.

ബെൽജിയൻ താരങ്ങളായ ഹസാർഡും കോർട്ടോയും ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന വാർത്തക്ക് പിന്നാലെ വില്യനേയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ചെൽസി കോച്ച് മൗറിസിയോ സാരി. താരങ്ങളെ നഷ്ടപ്പെട്ടാൽ പകരക്കാരെ കണ്ടുപിടിക്കേണ്ടതുമുണ്ട്. കൈമാറ്റ വിപണി ആഗസ്റ്റ് ഒമ്പതിന് അവസാനിക്കും.

Story by
Next Story
Read More >>