ഏഷ്യാകപ്പ് ട്വന്റി-ട്വന്റി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്വാലാലംപൂര്‍: വനിതകളുടെ ഏഷ്യാകപ്പ് ട്വന്റി-ട്വന്റിയില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 34 റണെടുത്ത്...

ഏഷ്യാകപ്പ് ട്വന്റി-ട്വന്റി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്വാലാലംപൂര്‍: വനിതകളുടെ ഏഷ്യാകപ്പ് ട്വന്റി-ട്വന്റിയില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 34 റണെടുത്ത് പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറിന്റെയും 38 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും മികവിലാണ് ഇന്ത്യ മിന്നുന്ന വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടപ്പെടുത്തി 73 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണെടുത്ത് വിജയമുറപ്പിക്കുകയായിരുന്നു. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഏക്ത ബിഷ്ത്തിന്റെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.


Story by
Next Story
Read More >>