ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച തുടക്കം

വെബ്‌ഡെസ്‌ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം. മലയാളി താരം എച്ച് എസ് പ്രണോയിയും സമീര്‍ വര്‍മ്മയും പുരുഷ...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച തുടക്കം

വെബ്‌ഡെസ്‌ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയം. മലയാളി താരം എച്ച് എസ് പ്രണോയിയും സമീര്‍ വര്‍മ്മയും പുരുഷ സിംഗില്‍സില്‍ രണ്ടാം റൗണ്ടിലെത്തി.

ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയ് ന്യൂസിലാന്‍ഡിന്റെ അഭിനവ് മനോട്ടയെ 21- 12, 21 -11 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ലോക പതിനൊന്നാം നമ്പര്‍ താരവും മലയാളിയുമായ എച്ച്.എസ്.പ്രണോയ് ഇന്ത്യന്‍ വേരുകളുള്ള ന്യൂസിലാന്‍ഡ് താരമായ അഭിനവ് മനോട്ടയ്ക്ക് ഒരു അവസരവും നല്‍കാതെയാണ് വിജയം പിടിച്ചെടുത്തത്. ആദ്യ പോയിന്റ് നേടിയ മുതല്‍ മുന്നിലായിരുന്നു താരം. ആദ്യ സെറ്റ് 21 -12ന് പ്രണോയ് നേടി. താരത്തിന്റെ മനോഹരമായ ഫ്‌ലിക്കുകള്‍ക്കു മുന്നില്‍ അഭിനവിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്ന് മികച്ച ഹെയര്‍പിന്‍ നെറ്റ് ഷോട്ടുകളും പ്രണോയ് ഉതിര്‍ത്തു. രണ്ടാം സെറ്റില്‍ ശക്തമായ സ്മാഷുകളുതിര്‍ത്ത് എളുപ്പത്തില്‍ പ്രണോയ് 21 -11ന് ഗെയിമും കളിയും സ്വന്തമാക്കി.

സമീര്‍ വര്‍മ ഫ്രാന്‍സിന്റെ ലൂക്കാസ് കൊര്‍വീയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-10. മുന്‍ ലോക ചാമ്പ്യനും ഒന്‍പതാം സീഡുമായ ലിന്‍ഡാനാണ് രണ്ടാം റൗണ്ടില്‍ സമീറിന്റെ എതിരാളി. നേരത്തെ 2018ലെ ന്യൂസിലാന്റ് ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സമീര്‍ വെര്‍മ്മ തോറ്റിരുന്നു.

ചാമ്പ്യന്‍ഷിപ്പിലെ വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സന്യോഗിത ഗോര്‍പദെ-പ്രജക്ത സാവന്ത് സഖ്യം പൊരുതി തോറ്റു. 20 -22, 14 -21 എന്ന സ്‌കോറിന് തുര്‍ക്കിയുടെ ബെഞ്ചിസി എര്‍കെടിന്‍-നാസ്ലികന്‍ ഇന്‍സി സഖ്യത്തോടാണ് പരാജയപ്പെട്ടത്.

പുരുഷ ഡബിള്‍സില്‍ വിജയിച്ച് മനു അത്രി-സുമേഷ് റെഡ്ഡി സഖ്യം മിനുട്ടുകള്‍ക്കകം കോര്‍ട്ടിലെ ആദ്യവിജയം ഇന്ത്യയ്ക്ക് നല്‍കി. ബള്‍ഗേറിയയുടെ ഡാനിയല്‍ നികളോവ്-ഇവാന്‍ റുസേവ് ടീമിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തത്(21 13,21 18). ഇരുപ്പത്തിയാറാം മിനുട്ടില്‍ ഈ മത്സരം അവസാനിച്ചു.

മിക്്‌സിഡ് ഡെബിള്‍സില്‍ സ്വാതിക് സായിരാജ് / അശ്വിനി പൊന്നാപ്പ സഖ്യം ഡെന്‍മാര്‍ക്കിന്റെ നിക്കോളാസ് നോഹര്‍/ സാറ ത്യാഗ്‌സെന്‍ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-9 22-20. രണ്ടാം റൗണ്ടില്‍ എട്ടാം സീഡായ മലേഷ്യന്‍ സഖ്യമാണ് ഇവരുടെ എതിരാളി.

Story by
Next Story
Read More >>