ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കിടംബി ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

വെബ് ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് മൂന്നാം റൗണ്ടിലെത്തി. സ്‌പെയിനിന്റെ പാബ്ലോ അഭിയനെയാണ്...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: കിടംബി ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

വെബ് ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് മൂന്നാം റൗണ്ടിലെത്തി. സ്‌പെയിനിന്റെ പാബ്ലോ അഭിയനെയാണ് കടുത്ത മത്സരത്തിലൂടെ ശ്രീകാന്ത് മറികടന്നത്.

ആദ്യ ഗെയിം 21-15 എന്ന സ്‌കോറിന് നേടി മത്സരത്തില്‍ ആധിപത്യം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ ശ്രീകാന്തിന് അടിതെറ്റി. 12-21 എന്ന സ്‌കോറിന് ലോക അഞ്ചാം നമ്പര്‍ താരത്തെ സീഡില്ലാത്ത പാബ്ലോ അഭിയാനെ പൂട്ടി. തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം ഗെയിമില്‍ കടുത്ത വെല്ലുവിളി മറികടന്നാണ് ശ്രീകാന്ത് ജയിച്ചത്.

തുടക്കത്തില്‍ സ്‌പെയിന്‍ താരം മുന്നിട്ട് നിന്നുരുന്നെങ്കിലും 12-12 സമനില പിടിച്ച ശേഷം ശ്രീകാന്തിന്റെ കുതിപ്പായിരുന്നു. തുടര്‍ച്ചയായി പോയിന്റുകള്‍ നേടി ശ്രീകാന്ത് ഗെയിമും മത്സരവും സ്വന്തമാക്കുയായിരുന്നു.

ടൂർണമെൻറിൽ ഇന്ത്യൻ താരം പി.വി സിന്ധുവിനും ഇന്ന് മത്സരമുണ്ട്.

Story by
Next Story
Read More >>