ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ്‌വാള്‍ പുറത്ത്

വെബ് ഡെസ്‌ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കരോളിനാ മാരിനു മുന്നില്‍ സൈനാ നെഹ്‌വാളിന് വീണ്ടും അടിതെറ്റി. വനിതാ സിംഗില്‍സ് ക്വാര്‍ട്ടറില്‍...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ്‌വാള്‍ പുറത്ത്

വെബ് ഡെസ്‌ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കരോളിനാ മാരിനു മുന്നില്‍ സൈനാ നെഹ്‌വാളിന് വീണ്ടും അടിതെറ്റി. വനിതാ സിംഗില്‍സ് ക്വാര്‍ട്ടറില്‍ എകപക്ഷീയമായ മത്സരത്തില്‍ സ്‌പെയിന്‍ താരം നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. സ്‌കോര്‍ 21-6, 21-11

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ സൈന പിന്നാലായിരുന്നു. 11-2 ന് പിന്നിലായ സൈന 21-6 നാണ് കീഴടങ്ങിയത്. രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടിയെങ്കിലും കരോളിനാ മാരിന്‍ 6-2 ന്റെ ലീഡ് നേടി. 8-10 എന്ന സ്‌കോറിലെത്തിക്കാനായെങ്കിലും തുടര്‍ച്ചയായ പോയിന്റുകള്‍ നേടി കരോളിന ലീഡുയര്‍ത്തി. 21-11. ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് സൈന. മുന്‍ ലോക ചാമ്പ്യനായ മാരിന്‍ ഏഴാം സ്ഥാനത്തുമാണ്.

2015ലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലും സൈനയെ തോല്‍പ്പിച്ചാണ് കരോളിന മാരിന്‍ കിരീടം നേടിയത്. ഇതുവരെ ഇരുവരും പത്ത് മത്സരങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു പേരും അഞ്ച് വീതം വിജയങ്ങള്‍ നേടിയിട്ടുണ്ട്.

മിക്‌സിഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - സ്വാതിക്‌സായിരാജ് റെഢി സഖ്യം ക്വാര്‍ട്ടറില്‍ ചൈനീസ് സഖ്യത്തോട് തോറ്റു. സ്‌കോര്‍ 17-21, 10-21

ക്വാര്‍ട്ടറില്‍ ഇന്ന് ഇന്ത്യയുടെ പി.വി സിന്ധു ജപ്പാന്റെ നോഹോമി ഒക്കുഹരെയെയും പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ജപ്പാന്റെ കെന്റോ മൊമോട്ടോയെയും നേരിടും.

Story by
Next Story
Read More >>