സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, ശ്രീകാന്ത് പുറത്ത്

വെബ് ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. വ്യക്തിഗത ഇനത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഡബിള്‍സില്‍ വനിതാ...

സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍, ശ്രീകാന്ത് പുറത്ത്

വെബ് ഡെസ്ക്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. വ്യക്തിഗത ഇനത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഡബിള്‍സില്‍ വനിതാ ടീമും ക്വാര്‍ട്ടറിലെത്തി. വനിത സിംഗില്‍സില്‍ പി.വി സിന്ധു, സൈനാ നെഹ്‌വാള്‍ എന്നിവരും പുരുഷ സിംഗില്‍സില്‍ സായി പ്രണീതുമാണ് ക്വാര്‍ട്ടറിലെത്തിയത്. വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സ്വാതിക് സായിരാജ് റെഢി സഖ്യവും ക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗില്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന കിടംബി ശ്രീകാന്ത് തോറ്റ് പുറത്തായി.

ദക്ഷിണകൊറിയയുടെ സങ് ജി ഹ്യുന്നിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-10 , 21-18 . ക്വാര്‍ട്ടറില്‍ ജപ്പാന്റെ നസോമി ഒക്കുഹാരെയാണ് സിന്ധു നേരിടെണ്ടത്.

തായ്ലാന്റിന്റെ രാചഹ നോക്കിനെ തോല്‍പ്പിച്ചാണ് െൈസന ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-15, 21-19. വാശിയേറിയ പോരാട്ടമായിരുന്നെങ്കിലും രണ്ട് ഗെയിമിലും വ്യക്തമായ ലീഡ് നേടാന്‍ സൈനയ്ക്കായി. ക്വാര്‍ട്ടറില്‍ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് സ്പെയിനിന്റെ കരോളിന മാരിനാണ് സൈനയുടെ എതിരാളി.

ഡെന്‍മാര്‍ക്കിന്റെ എച്ച് .കെ വിറ്റിന്‍ഹസിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ സായി പ്രണീതും ക്വാര്‍ട്ടറിലെത്തി. ഇതാദ്യമായണ് പ്രണീത് ഈ നേട്ടം കൈവരിക്കുന്നത്. സ്‌കോര്‍ 13-21, 11- 21

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ സ്വാതിക് സായിരാജ് റെഢി സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ഏഴാം സീഡായ മലേഷ്യന്‍ ജോഡിയെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.

ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലോക ആറാം നമ്പര്‍ കിടംബി ശ്രീകാന്തിന്റെ ഫലമാണ് ഇന്ന് നിരാശ നല്‍കുന്നത്. .പുരുഷ സിംഗില്‍സില്‍ ഇന്ത്യയുടെ ലോക ആറാം നമ്പര്‍ താരം കിടംബി ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരന്‍ ലിയുവിനോട് തോറ്റു പുറത്തായി. സ്‌കോര്‍ 18-21, 18-21. കടുത്ത പോരാട്ടമാണ് ശ്രീകാന്തിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിം 21-18 ന് നഷ്ടപ്പെട്ട ശേഷം രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ ലീഡ് ചെയ്യാന്‍ ശ്രീകാന്തിനായി. 8-6 ന് ലീഡ് നേടിയ ശ്രീകാന്ത് മത്സരത്തിലെ മുന്‍തൂക്കം 13-11 വരെ കൊണ്ടുപോയി. തുടര്‍ന്ന് ഡാരന്‍ സമനില (13-13) പിടിച്ചെങ്കിലും 17-16 എന്ന സ്‌കോറിലൂടെ ശ്രീകാന്ത് ലീഡ് വീണ്ടെടുത്തു. പിന്നീട് 18-19 എന്ന സ്‌കോറിലൂടെ മുന്നിലെത്തിയ ഡാരന്‍ മത്സരം സ്വന്തമാക്കി.

Story by
Next Story
Read More >>