സമനിലക്കുരുക്കിൽ ബ്രസീൽ

റോ​സ്​​തോ​വ്​: സ്വിറ്റ്‌സര്‍ലാന്‍ഡുകാരുടെ പ്രതിരോക്കോട്ട പൊളിക്കാനാവാതെ ബ്രസീലും കീഴടങ്ങി. ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയില്‍ കരുത്തരായ ബ്രസീലിന്...

സമനിലക്കുരുക്കിൽ ബ്രസീൽ

റോ​സ്​​തോ​വ്​: സ്വിറ്റ്‌സര്‍ലാന്‍ഡുകാരുടെ പ്രതിരോക്കോട്ട പൊളിക്കാനാവാതെ ബ്രസീലും കീഴടങ്ങി. ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഇയില്‍ കരുത്തരായ ബ്രസീലിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ സമനില. ആ​ദ്യ പ​കു​തി​യി​ൽ കു​ടീ​ന്യോ നേ​ടി​യ ഗോ​ളി​ന്​ ലീ​ഡ്​ നേ​ടി​യ ബ്ര​സീ​ലി​നെ​ ര​ണ്ടാം പ​കു​തി​യി​ൽ സ്​​റ്റീ​വ​ൻ സൂബ​റിൻെറ ​ഗോളോടെ സ്വി​റ്റ്​​സ​ർ​ലാ​ൻ​ഡ് സ​മ​നി​ലനിലയിൽ കുരുക്കുകയായിരുന്നു.

കിരീടമോഹവുമായി ആദ്യപോരിനിറങ്ങിയ ബ്രസീല്‍ 20ാം മിനുട്ടില്‍ ഫിലിപ്പെ കുട്ടീന്യോയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. ബോ​ക്​​സി​ന​ക​ത്തു​ നി​ന്നും നെ​യ്​​മ​ർ ഇ​ട​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന മാ​ഴ്​​സ​ലോ​ക്ക്​ പ​ന്തു ന​ൽ​കു​ന്നു. മാ​ഴ്​​സ​ലോ​യു​ടെ അ​പ​ക​ട​ക​ര​മാ​യ ക്രോ​സ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ പ്ര​തി​രോ​ധ താ​രം ഫാ​ബി​യ​ൻ സ്​​കാ​ർ കു​ത്തി​യ​ക​റ്റി​യെ​ങ്കി​ലും പ​ന്ത്​​ ഫി​ലി​പ്പെ കു​ടീ​ന്യോ​യു​ടെ കാ​ലി​ൽ. സമയം കളയാതെ കുടീന്യോ തൊടുത്ത ഷോട്ടിൽ പന്ത് പോസ്റ്റിൻെറ വലതുമൂലയിൽ വിശ്രമിക്കുന്നു. കാനറിപക്ഷികൾ ആവേശത്താൽ വാനം മുട്ടിയ നിമിഷം.

എന്നാൽ കാനറിയൻ ആരാധകരുടെ ആവേശത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 50ാം മിനുട്ടിൽ തിരിച്ചടി. സ്വിറ്റ്സർലാൻഡിന് ല​ഭി​ച്ച കോ​ർ​ണ​ർ ബ്ര​സീ​ലിൻെറ സ്വപനങ്ങളെ പിടിച്ചുകെട്ടി ​​. ഷാ​കി​രി​യെടുത്ത കോ​ർ​ണ​ർ കി​ക്കി​ന്​ സ്​​റ്റീ​വ​ർ സു​ബ​ർ തലവെച്ചതോടെ പന്ത് വലയിൽ. ലോകത്തുള്ള ബ്രസീൽ ആരാധകർ തലയിൽ കൈവെച്ച് നിശബ്ദമായ നിമിഷം. ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ബ്ര​സീ​ൽ ​ആ​ക്ര​മ​ണ​ത്തി​ന്​ വേ​ഗം കൂ​ട്ടിയെങ്കിലും കാനറികളുടെ ഗോളുകള്‍ ശ്രമങ്ങളെല്ലാം സ്വിറ്റ്‌സര്‍ലാന്‍ഡുകാരുടെ പ്രതിരോധക്കോട്ടയില്‍ തട്ടി തകരുകയായിരുന്നു.

Story by
Next Story
Read More >>