ക്രൊയേഷ്യക്ക് വിജയത്തുടക്കം; നൈജീരിയയെ വീഴ്ത്തി

Published On: 2018-06-17 04:00:00.0
ക്രൊയേഷ്യക്ക് വിജയത്തുടക്കം; നൈജീരിയയെ വീഴ്ത്തി

കാലിനിൻഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ രണ്ടാം മൽസരത്തിൽ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് വിജയം. ഏകപക്ഷീയമായ രണ്ടു ഗോൾക്കാണ് ക്രൊയേഷ്യ വിജയമാഘോഷിച്ചത്. 32ാം മിനുട്ടിൽ നൈജീരിയൻ താരം ഒഗനകാരോ ഇറ്റേബോയുടെ സെൽഫ് ഗോളിലുടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. 72ാം മിനുട്ടിൽ ലൂക്കാ മോഡ്രിച്ച് പെനൽറ്റി ഗോളിലൂടെ ക്രൊയേഷ്യയുടെ ​ഗോൾ പട്ടിക പൂർത്തിയാക്കി.

നൈജീരിയൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ 32–ാം മിനിറ്റിൽ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയിൽ കയറുകയായിരുന്നു. ബോക്സിനുള്ളിൽ മാൻസൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്. ഇതോടെ ഡി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.

Top Stories
Share it
Top