തിരിച്ചുവരാന്‍ ജര്‍മ്മനി, ജയം തുടരാന്‍ ബെല്‍ജിയം

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ബെല്‍ജിയത്തിന്റെ നക്ഷത്രകൂട്ടം, പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മായാതിരിക്കാന്‍ ട്യുണീഷ്യയും....

തിരിച്ചുവരാന്‍ ജര്‍മ്മനി, ജയം തുടരാന്‍ ബെല്‍ജിയം

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ബെല്‍ജിയത്തിന്റെ നക്ഷത്രകൂട്ടം, പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മായാതിരിക്കാന്‍ ട്യുണീഷ്യയും. ഗ്രൂപ്പ് ജിയിലെ ജയിച്ച ടീമും തോറ്റ ടീമു രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍തൂക്കം എദന്‍ ഹസാര്‍ഡിന്റെ ചുവന്ന പടയാളികള്‍ക്കു തന്നെ.
പനാമയെ മൂന്ന് എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ബെല്‍ജിയം സ്പാര്‍ട്ടക് സ്റ്റേഡിയത്തിലെത്തുന്നത്. സന്നാഹ മത്സരങ്ങളിലും ആദ്യ കളിയിലും ഗോളുകളടിച്ചു കൂട്ടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റ താരം റോമിലോ ലൂക്കാക്കുവിലാണ് ടീമന്റെ ആക്രമണം കേന്ദ്രീകരിക്കുന്നത്. കൂട്ടിന് ഹസാര്‍ഡും. മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കെവിന്‍ ഡി ബ്രയിനാണ് ബെല്‍ജിയത്തിന്റെ കളി മുഴുവന്‍ നിയന്ത്രിക്കുന്നത്. പനാമയ്ക്കെതിരേ കളിച്ച അതേ ഫോര്‍മേഷനിലാകും റോബേര്‍ട്ടോ മാര്‍ട്ടിനസ് ടീമിനെ വിന്യസിക്കുക. വൈകീട്ട് 5.30നാണ് മത്സരം.

മറുഭാഗത്ത് ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരെ അവസാന നിമിഷത്തില്‍ തോല്‍വി വഴങ്ങിയതിന്റെ നിരാശയിലാണ് ആഫ്രിക്കന്‍ പട. പ്രതിരോധത്തിലൂന്നിയ കളിക്കു പുറമേ മുന്നേറ്റവും ശക്തിയാര്‍ജിച്ചില്ലെങ്കില്‍ ടീമിന് മുന്നേറാന്‍ സാധിക്കില്ല. രണ്ടാമതാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 2002 കൊറിയ ജപ്പാന്‍ ലോകകപ്പില്‍ ഇരുടീമകളും ഓരോ ഗോളുകള്‍ വീതമടിച്ച്് സമനിലയില്‍ പിരിഞ്ഞു. പരിക്കേറ്റ ഗോള്‍കീപ്പര്‍ മവൂസ് ഹസീമിന് പകരം ഫറൂക്ക് ബോന്‍ മുസ്തഫ ബാറിന് കീളിലണിനിരക്കും. ഇടതു വിംഗില്‍ അലി മലൂലിക്ക് പകരം ഉസ്മ ഹദായിയും സ്ഥാനം പിടിക്കും. പരിശീലകന്‍ നബീല്‍ മാലൂല്‍ ഇംഗ്ലീഷ് പടയ്ക്കെതിരായ പിഴവുകള്‍ തിരുത്തി മുന്നേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതിജീവിക്കുമോ ജര്‍മ്മനി

നിലനില്‍പ്പിന്റെ പോരാട്ടത്തിന് ജര്‍മ്മനി ഒരുങ്ങുന്നത്. ലോകകപ്പ് ഗ്രൂപ്പ് എഫില്‍ രണ്ടാം മത്സരത്തില്‍ ലോകചാമ്പ്യന്മാര്‍ക്ക് എതിരാളികള്‍ സ്വീഡന്‍. ആദ്യ കളിയില്‍ മെക്സിക്കോയോട് ഒരു ഗോളിന്റെ ഞെട്ടിക്കുന്ന ഗോള്‍ തോല്‍വിയില്‍ നിന്ന് ന്യൂയറും സംഘവും എന്തെല്ലാം പാഠം പടിച്ചെന്ന് സോച്ചിയിലെ ഫിഷ്തി സ്റ്റേഡിയത്തിലെ മത്സരത്തില്‍ നിന്നും കാണാം. തോല്‍വിയോ സമനിലയോ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നതിനാല്‍ ജയം മാത്രമാണ് ജര്‍മനിയുടെ ലക്ഷ്യം. രാത്രി 11.30 നാണ് മത്സരം.

ജര്‍മന്‍ താരങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് പരിശീലകന്‍ ജോക്കിം ലോ അവസാനമായി മാധ്യമങ്ങളോട് പറഞ്ഞത്. ബ്രസീല്‍ ലോകകപ്പില്‍ ഫൈനലില്‍ കളിച്ച ആറു താരങ്ങള്‍ മെക്സിക്കോയ്ക്കെതിരെ ബൂട്ട് കെട്ടിയിട്ടും ടീം പരാജയപ്പെട്ടതിനെ ചൊല്ലി ജര്‍മനിയില്‍ മാധ്യമങ്ങളും ആരാധകരും മുതിര്‍ന്ന താരങ്ങളും വന്‍ വിമര്‍ശനമാണ് ടീമിനേതിരേ നടത്തിയത്. പ്രതേകിച്ച് മധ്യനിരാതാരങ്ങളായ മെസ്യൂട്ട് ഓസിലിനെതിരെയും സാമി ഖദീരയ്ക്കെതിരെയും. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ടീം ഗ്രൂപ്പില്‍ ഒന്നാമതുള്ള സ്വീഡനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇതേ മൈതാനത്ത് നടന്ന മൂന്ന മത്സരങ്ങളും ജര്‍മ്മനി വിജയിച്ചിട്ടുണ്ട. 1954ല്‍ കിരീടം നേടിയ ടീം പിന്നീടുള്ള ലോകകപ്പുകളിലെല്ലാം ക്വാര്‍ട്ടറില്‍ കടന്ന അപൂര്‍വ്വം റെക്കോഡുള്ള നിരയാണ്.

ഇറ്റലിക്കെതിരെ നടന്ന ലോകകപ്പ് പ്ലേ ഓഫില്‍ ചരിത്ര ജയം നേടി റഷ്യന്‍ ടിക്കറ്റു നേടിയ സ്വീഡന്‍ ഗ്രൂപ്പ് എഫില്‍ ഒന്നാമതാണ്. ദക്ഷിണ കൊറിയയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്വീഡന്റെ വരവ്. ആദ്യ മത്സരത്തിലെ വിജയം ടീമിന് മാനസികമായി മുന്‍തൂക്കം നല്‍കുന്നു. ജര്‍മ്മനിക്കെതിരെ സമനില നേടിയാല്‍ പോലും ടീമിനത് നേട്ടമാണ്. ദഹനസംമ്പന്ധമായ ആരോഗ്യകാരണങ്ങളാല്‍ മൂന്ന് താരങ്ങള്‍ സോച്ചിയിലെത്തിയിട്ടില്ല.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ മെക്‌സിക്കോ

ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്ത് വരുന്ന മൊക്‌സിക്കോയ്ക്ക് ഇന്നത്തെ എതിരാളികള്‍ ദക്ഷിണ കൊറിയയാണ്. ചാമ്പ്യന്‍മാരെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന മെക്‌സിക്കോയ്ക്ക് ദക്ഷിണ കൊറിയ പൊതുവെ ദുര്‍ബലരായ എതിരാളികളാണ്. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ ആറിലും ഗോള്‍ വഴങ്ങാതെ കളിക്കുന്നു എന്നതാണ് മെക്‌സിക്കോയുടെ കരുത്ത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വീഡനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയ ദക്ഷിണകൊറിയയ്ക്ക് ഇന്ന് ജയിച്ചാല്‍ മാത്രമെ അടുത്ത റൗണ്ട് സ്വപ്‌നം കാണാനാകൂ. അവസാന മൂന്ന് മത്സരങ്ങളും ഗോളടിക്കാന്‍ സാധിച്ചിട്ടില്ലായെന്നത് കൊറിയയ്ക്ക് തിരിച്ചടിയാകുന്നു. സ്വീഡനെതിരായ മുന്നേറ്റത്തിലെ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍കൊണ്ടാകും കൊറിയയുടെ ഇന്നത്തെ മത്സരം രാത്രി 8.30നാണ് മത്സരം.

Story by
Next Story
Read More >>