വിരിയുമോ ഇംഗ്ലീഷ് വസന്തം

മോസ്‌കോ: 1998ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൊളംബിയക്ക് ഇന്നൊരവസരം. അന്ന് എതിരില്ലാത്ത രണ്ട്...

വിരിയുമോ ഇംഗ്ലീഷ് വസന്തം

മോസ്‌കോ: 1998ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ കൊളംബിയക്ക് ഇന്നൊരവസരം. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ ഇംഗ്ലണ്ടിന് മുന്നില്‍ വീണത്. മോസ്‌ക്കോ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന് മത്സരത്തിന് കിക്കോഫ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തില്‍ നിന്നേറ്റ തോല്‍വിയോടെയാണ് ഇംഗ്ലണ്ട് പ്രീ-ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. ഗ്രൂപ്പില്‍ കൊളംബിയ, ജപ്പാനോട് തോറ്റാണ് തുടങ്ങിയത്. പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തു. പോളണ്ടിനെ മൂന്ന് ഗോളിനും സെനഗലിനെ ഒരു ഗോളിനും പരാജയപ്പെടുത്തി. എന്നാല്‍ ഗോളടിച്ചുക്കൂട്ടിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ടുണീഷ്യയെ 2-1നും പനാമയെ ഒന്നിനെതിരെ ആറുഗോളിനുമാണ് ഇംഗ്ലണ്ട് മുക്കിയത്.

ഇരുവരും ശക്തരാണ്. നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനും. തോല്‍വി പുറത്തേക്കു വഴി തുറക്കുമെന്നതിനാല്‍ പോരാട്ടം കനക്കുമെന്ന് തീര്‍ച്ച. നായകന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ നെടും തൂണ്‍. അഞ്ച് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമതാണ് കെയ്ന്‍. പന്തെത്തിക്കാന്‍ സ്റ്റെര്‍ലിങ്ങും ലിങ്ഗാര്‍ഡും, മധ്യനിരയില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്‍ ഡെലി അലി ആഷ്ലി യങ്, പ്രതിരോധത്തില്‍ സ്റ്റോണ്സ്, മഗ്വയര്‍, കെല്‍ വാല്‍ക്കര്‍, ഗോള്‍ മുഖത്ത് പിക്കഫോര്‍ഡും കൂടി ചേരുമ്പോള്‍ ഇംഗ്ലണ്ട് നിര സമ്പന്നം. കൊളംബിയക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ല. പരിക്ക് ഗുരുതരമല്ലെങ്കിലും സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസ് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. ക്യാപ്റ്റന്‍ ഫാല്‍ക്കാവോയില്‍ പ്രതീക്ഷയര്‍പ്പിക്കാം. ക്വാഡ്രാഡോ, യുവാന്‍ കൊണ്ടേറോ അടങ്ങുന്ന മധ്യനിരയെ വിശ്വാസത്തിലെടുക്കാം. ഡാവിന്‍സണ്‍ സാഞ്ചസും യാരി മിനയും അടങ്ങുന്ന പ്രതിരോധത്തില്‍ കാര്യമായ പരിക്കുകള്‍ ഇല്ല. പ്രതിരോധം തന്നെയാണ് ലാറ്റിനമേരിക്കന്‍ ടീമിന്റെ ശക്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് കൊളിംബിയ ഇതുവരെ വഴങ്ങിയത്.

ആദ്യ പതിനൊന്ന് കഴിഞ്ഞാല്‍ ബെഞ്ചിലേക്ക് നോക്കുമ്പോഴാണ് ഇരു ടീമുകളുടേയും അന്തരം മനസ്സിലാവുന്നത്. പറയത്തക്ക പേരെടുത്ത കളിക്കാരൊന്നും തന്നെ കൊളംബിയക്ക് എടുത്തു കാണിക്കാനില്ല. എന്നാല്‍ ഇംഗ്ലണ്ട് നിരയില്‍ കണക്കിനുണ്ട് താനും. മാര്‍ക്കസ് റാഷ്ഫോഡ്, ഡാനി വെല്‍ബെക്ക്, ജേമി വാര്‍ഡി എന്നിവര്‍ മാത്രം മുന്നേറ്റ നിരയില്‍ തന്നെ പകരക്കാരായുണ്ട്. കളി അധിക സമയത്തിലേക്ക് നീണ്ടാല്‍ നാലാമത് കളിക്കാരനെ ഇറക്കാമെന്ന ഫിഫയുടെ പുതിയ നിയമം ഇംഗ്ലണ്ടിന് പ്രയോജനപ്രദമാകും.

ലൈനപ്പില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് ഇരു കോച്ചുമാരും മുതിരില്ല. ഏറ്റവും മികച്ച ഇവലനെ തന്നെ കളത്തിലിറക്കുമെന്നത് ഉറപ്പാണ്. 2014 ലോകകപ്പില്‍ അവസാന എട്ടിലെത്തിയ കൊളംബിയ ഇക്കുറിയും ക്വാര്‍ട്ടറിലെത്താനുള്ള കഠിന ശ്രമത്തിലാണ്. ഇംഗ്ലണ്ടിനും ജയിക്കണം. ലോകകപ്പില്‍ രണ്ടാമത് അവര്‍ക്ക് മുത്തമിടാനുള്ള സുവര്‍ണ്ണാവസരമാണ് റഷ്യയില്‍.


സ്വിസ്സോ സ്വീഡനോ?

ലോകകപ്പിലെ മറ്റൊരു പ്രീക്വാര്‍ട്ടറില്‍ സ്വീഡന് സ്വീറ്റ്‌സര്‍ലാന്റാണ് എതിരാളികള്‍. 1994ന് ശേഷം ക്വാര്‍ട്ടര്‍ കണ്ടശേഷം പിന്നീടിതുവരെ സ്വീഡന്‍ ആവഴി കണ്ടിട്ടില്ല. 2010ലും 2014ലും ലോകകപ്പ് യോഗ്യതപോലും നേടിയില്ല. എന്നാല്‍ 64 വര്‍ഷത്തിന് മുമ്പ് ക്വാര്‍ട്ടറിലെത്തിയ ഓര്‍മ്മ മാത്രമാണ് സ്വിസ് പടക്കുള്ളത്. ഏത്് ടീം വിജയിച്ചാലും അത് ചരിത്രമാകും. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വൈകീട്ട് 7.30നാണ് തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം. ഇ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് സ്വീറ്റസര്‍ലന്‍ഡ് പ്രീ-ക്വീര്‍ട്ടറിലെത്തുന്നതത്. മെക്സിക്കോയെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ആത്മവിശ്വാസത്തിലാണ് സ്വീഡനും.

Story by
Next Story
Read More >>