ഹാരി കെയ്നിന്റെ ഹാട്രിക്കിൽ ഇംഗ്ലണ്ടിനു പനാമക്കെതിരെ 5 ഗോളിന്റെ ജയം  

മോ​സ്‌​കോ: നിഷ്നി സ്റ്റേഡിയത്തിൽ ഗോൾ മഴകൊണ്ട് ഇം​ഗ്ലണ്ട് പനാമയെ അടക്കി വാണു. സ്കോര്‍ 6-1 . എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു...

ഹാരി കെയ്നിന്റെ ഹാട്രിക്കിൽ ഇംഗ്ലണ്ടിനു പനാമക്കെതിരെ 5 ഗോളിന്റെ ജയം  

മോ​സ്‌​കോ: നിഷ്നി സ്റ്റേഡിയത്തിൽ ഗോൾ മഴകൊണ്ട് ഇം​ഗ്ലണ്ട് പനാമയെ അടക്കി വാണു. സ്കോര്‍ 6-1 . എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോൾ. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്.

ഒന്നാം പകുതിയിൽ തന്നെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലായിരുന്ന ഇം​ഗ്ലണ്ട് രണ്ടാം പകുതിയിലും ​ഗോൾ കണ്ടെത്തി. ഹാട്രിക് നേടിയ ഹാരി കെയ്നും ഡബിളടിച്ച സ്റ്റോൺസുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിലെ ഒറ്റമത്സരത്തില്‍ ആറു ഗോളടിക്കുന്നത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ആദ്യത്തെ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നും മൂന്നാമത്തേത് ബോക്സിൽ നിന്നുള്ള ഒരു വെടിയുണ്ടയിൽ നിന്നും. ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോൾ സമ്പാദ്യം അഞ്ചാക്കിയ കെയ്ൻ ഗോൾവേട്ടയിൽ മുന്നിലെത്തിയിരിക്കുകയാണ്. നാലു ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവുമാണ് പിറകിൽ.

പനാമയുടെ പിഴവുകളെ അറിഞ്ഞു കളിച്ച ഇം​ഗ്ലണ്ട് ലഭിച്ച അവസരങ്ങളെല്ലാം ​ഗോളാക്കി മാറ്റുകയായിരുന്നു. മത്സരത്തിന്റെ എട്ടാമത്തെ മിനിട്ടിലാണ് ആദ്യ ​ഗോൾ വീണത്. കെ ട്രിപ്പർ തൊടുത്തുവിട്ട കോർണർ കിക്ക് അ‍ഞ്ചാം നമ്പർ താരം ജോൺ സ്റ്റോൺസാണ്നി തലകൊണ്ടിടിച്ച് ​ഗോൾവല കുലുക്കിയത്. പത്താമത്തെ മിനിട്ടിൽ പനാമയുടെ 11 നമ്പർ താരം അർമാൻഡോ കൂപ്പർക്ക് മഞ്ഞക്കാർഡ് ലഭിച്ചു. പെനാൽറ്റി കിക്കിലൂടെ ഹാരി കെയ്ൻ നേടിയ ​ഗോളാണ് ഇം​ഗ്ലണ്ടിനെ രണ്ടിലേക്കുയർത്തിയത്.

​ആദ്യ ​ഗോളിന് ശേഷം പനാമ ഒന്നു പരുങ്ങിയെങ്കിലും ആത്മ വിശ്വാസം വീണ്ടെടുത്ത് കളിയിലേക്ക് മടങ്ങി . പക്ഷേ പനാമയുടെ റൂബൻ ലോഫ്റ്റസ് വരുത്തിയ പിഴവിൽ ഇം​ഗ്ലണ്ടിന് പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഹാരി കെയ്നിന്റെ ശക്തിയേറിയ ക്വിക്കിനെ തടുക്കുവാൻ പനാമയുടെ ​ഗോൾകീപ്പ‍ർക്കായില്ല. ആദ്യ ​ഗോളിന് ശേഷം ആത്മവിശ്വാസം വീണ്ടെടുത്ത് പനാമ കളിയിലേക്ക് മടങ്ങി വന്നെങ്കിലും ഇം​ഗ്ലണ്ടിന്റെ വല കുലുക്കാനായില്ല.

ബോക്സിന്റെ പുറത്ത് നിന്ന് പിടിച്ചെടുത്ത പന്തുമായി വേഗത കൂട്ടി ഡിഫൻഡറെ കബളിപ്പിച്ച് ലിങ്ഗാർഡ് തൊടുത്ത ഷോട്ടിന് മുന്നിൽ പാനമ ഗോളി തീർത്തും നിസ്സഹായനായിരുന്നു. നാൽപ്പതാമത്തെ മിനിട്ടിന് ശേഷം ഇം​ഗ്ലണ്ടിന് വീണ്ടും ലഭിച്ച പെനാൽറ്റി അവസരം ഹാരി കെയ്ൻ തന്നെ ​ഗോളാക്കി മാറ്റുകയായിരുന്നു. 62 ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയും കെയ്ൻ ​ഗോളാക്കി.

Story by
Next Story
Read More >>