ഉറുഗ്വെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍

നിഷ്‌നി: ഉറുഗ്വെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി. ലോകകപ്പില്‍ മിന്നുന്ന പ്രകടനം...

ഉറുഗ്വെ വീഴ്ത്തി ഫ്രാന്‍സ് സെമിയില്‍

നിഷ്‌നി: ഉറുഗ്വെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി. ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ ഉറുഗ്വെ പ്രതിരോധത്തെ തകര്‍ത്താണ് ഫ്രാന്‍സിന്റെ വിജയം.

ഇരു പകുതികളിലുമായാണ് ഫ്രാന്‍സിന്റെ ഗോളുകള്‍. 40ാം മിനുട്ടില്‍ വരാനെയും 61ാം മിനുട്ടില്‍ ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം കളിച്ച ഉറുഗ്വെ ഗോള്‍ വഴങ്ങിയതിന് ശേഷം പിന്നോട്ട് പോയി.

40ാം മിനുട്ടില്‍ വലതു വിങില്‍ നിന്നും ഗ്രീസ്മാന്റെ ഫ്രീക്കിക്കില്‍ നിന്നാണ് ഗോള്‍ വന്നത്. ബോക്സിലേക്ക് വന്ന പന്ത് റാഫേല്‍ വരാനെ ഹെഡ്ഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലെ 44ാം മിനുട്ടില്‍ ഉറുഗ്വെയ്ക്ക് ഒപ്പമെത്താന്‍ അവസരം ലഭിച്ചിരുന്നു. കസൈലസിന്റെ ഗോളെന്നുറച്ച് ഹെഡര്‍ ഫ്രാന്‍സ് ഗോളി ലോറിസ് തടുത്തിട്ടു. ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയിലും ഫ്രാന്‍സ് പുറത്തെടുത്തു. 61ാം മിനുട്ടില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. ബോക്സിനു വെളിയില്‍ നിന്നുമുള്ള ഗ്രീസ്മാന്റെ ഷോട്ട് തടുക്കാനുള്ള ഗോളിയുടെ ശ്രമം വിജയിച്ചില്ല. ഗോളിയുടെ കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നടത്തിയ ഗ്രീസ്മാനാണ് മത്സരത്തിലെ താരം. 2006ന് ശേഷം ആദ്യമായി സെമിയിലെത്തുന്ന ഫ്രാന്‍സിന്റെ ആറാമത്തെ സെമിയാണ് റഷ്യയിലെത്. ബ്രസീല്‍ - ബെല്‍ജിയം മത്സരത്തിലെ വിജയികളാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.

Story by
Next Story
Read More >>