സ്വീഡന്‍ കടക്കാന്‍ ഇംഗ്ലണ്ട്, റഷ്യയ്ക്ക് ഭീഷണി ക്രോയേഷ്യ

സമാറ/ സോച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന്റെ സെമിഫൈനലിലൊരിടം തേടി നാല് ടീമുകള്‍ ഇന്നിറങ്ങും. സമാറ അരീനയിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിന് സ്വീഡനാണ്...

സ്വീഡന്‍ കടക്കാന്‍ ഇംഗ്ലണ്ട്, റഷ്യയ്ക്ക് ഭീഷണി ക്രോയേഷ്യ

സമാറ/ സോച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന്റെ സെമിഫൈനലിലൊരിടം തേടി നാല് ടീമുകള്‍ ഇന്നിറങ്ങും. സമാറ അരീനയിലെ ആദ്യ സെമിയില്‍ ഇംഗ്ലണ്ടിന് സ്വീഡനാണ് എതിരാളി. 7.30 ന് പോരാട്ടം തുടങ്ങും. സോച്ചിയിലെ രണ്ടാം മത്സരത്തില്‍ റഷ്യ ക്രോയേഷ്യയെ നേരിടും. രാത്രി 11.30നാണ് മത്സരം.

ഇംഗ്ലണ്ടും സ്വീഡനും അവസാനമായി ലോകകപ്പ് സെമിയിലെത്തിയത് 90 കളിലാണ്. ഇംഗ്ലണ്ട് 1990ലെ ഇറ്റലി ലോകകപ്പിലും സ്വീഡന്‍ 1994 ലെ യു.എസ് ലോകകപ്പിലുമാണ് സെമി കളിച്ചത്.

പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. അവസാന നിമിഷം വരെ ലീഡുയര്‍ത്തിയ ഇംഗ്ലണ്ട് അവസാന നിമിഷമാണ് സമനില വഴങ്ങിയത്.
ഗോള്‍ കീപ്പര്‍ പിക്ക്‌ഫോര്‍ഡിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചത്. ലോകകപ്പില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. പൊരുതി നിന്ന സ്വിറ്റസര്‍ലാന്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് സ്വീഡന്‍ സെമിയിലെത്തിയത്. എമില്‍ ഫോര്‍സ്ബെര്‍ഗനാണ് വിജയഗോള്‍ നേടിയത്.

ഇംഗ്ലണ്ട് നിരയില്‍ പരിക്കുമൂലം ജാമി വാര്‍ഡിക്ക് ഇന്നത്തെ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മത്സരത്തില്‍ സാരമായ പരിക്കേറ്റ ആഷ്ലി യങ്ങും കെയ്ല്‍ വാക്കറും പരിക്ക് മാറി ഇന്ന് ടീമില്‍ ഉണ്ടാവും. പ്രതിരോധമാണ് സ്വീഡന്റെ ശക്തി. ഇതുവരെ ലോകകപ്പില്‍ വഴങ്ങിയത് വെറും രണ്ട് ഗോളുകള്‍ മാത്രം. അതും ജര്‍മ്മനിക്കെതിരെ.

റഷ്യ റഷ്യ ആയതിന് ശേഷം ഇതുവരെ സെമിയിലെത്തിയിട്ടില്ലയെന്ന ചരിത്രം തിരുത്താന്‍ റഷ്യയ്ക്കിതി സുവര്‍ണാവസരമാണ്. 1998ന് ശേഷം വീണ്ടും സെമി കാണാനുള്ള ശ്രമമാണ് ക്രോയേഷ്യയുടെ ഭാഗത്തു നിന്നുമുണ്ടാവുക.

ആരാധകര്‍ക്ക് മുന്നില്‍ റഷ്യയെ തളയ്ക്കലാണ് ക്രോയേഷ്യയ്ക്ക് മുന്നിലുള്ള ഭീഷണി. കരുത്തരായ സ്‌പെയിനിനെ അട്ടിമറിച്ചാണ് റഷ്യ ക്വാര്‍ട്ടറിലെത്തിയത്. സ്‌പെയ്‌നെ ഗോളടിക്കാന്‍ അവസരം നല്‍കാതെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അവരെ പുറത്താക്കിയതിന്റെ ആത്മാവിശ്വാസം റഷ്യക്കുണ്ട്. ഡെന്മാര്‍ക്കിനെതിരെ അവസാന നിമിഷം വരെ പോരാടിയതിനു ശേഷമാണ് ക്രൊയേഷ്യയും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയത്.

Story by
Next Story
Read More >>