മെസിയുടെ കാലെഴുത്ത് തെറ്റി ; ഐസ്ലാന്റ് അര്‍ജന്റീനയെ 1-1 നു തളച്ചു

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന ഐസ്ലാന്റ് പോരാട്ടം സമനിലയില്‍ (1-1). പ്രതിരോധത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച കളിച്ച ഐസ്ലാന്റിനു...

മെസിയുടെ കാലെഴുത്ത് തെറ്റി ; ഐസ്ലാന്റ് അര്‍ജന്റീനയെ 1-1 നു തളച്ചു

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന ഐസ്ലാന്റ് പോരാട്ടം സമനിലയില്‍ (1-1). പ്രതിരോധത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച കളിച്ച ഐസ്ലാന്റിനു മുന്നില്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ തകര്‍ന്നു. ഗോളെന്ന് ഉറപ്പിച്ച പെനാല്‍ട്ടി മെസി പാഴാക്കി.

ആദ്യ പകുതിയില്‍ തന്നെ മത്സരത്തിലെ രണ്ട് ഗോളുകളും വന്നിരുന്നു. 19ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീനയും 23ാം മിനുട്ടില്‍ ഫിന്‍ബോഗ്‌സണിലൂടെ ഐസ്ലാന്റും ഗോള്‍ നേടി. മിക്ക സമയങ്ങളിലും ഐസ്ലാന്റിന്റെ എട്ട് താരങ്ങളും പ്രതിരോധത്തിലുണ്ടായിരുന്നു. 63ാം മിനുട്ടിലാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായ പെനാല്‍ട്ടി ലഭിച്ചത്. മെസിയുടെ ഷോട്ട് ഗോളി ഹല്‍ഡോര്‍സണ്‍ രക്ഷപ്പെടുത്തി.

90ാം മിനുട്ട,് അഞ്ച് മിനുട്ട് അധിക സമയം

86ാം മിനുട്ടില്‍ പനേഗയുടെ ഷോട്ട് ഗോളി ഹാല്‍ഡേഴ്‌സണ്‍ രക്ഷപ്പെടുത്തി

83ാം മിനുട്ടില്‍ മെസ്സയ്ക്ക് പകരം ഹിഗ്വയിന്‍ കളത്തില്‍

80ാം മിനുട്ടില്‍ മെസിയുടെ ഷോട്ട് ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക്

74ാം മിനുട്ടില്‍ ഇരു ടീമിലും മാറ്റങ്ങള്‍. അര്‍ജന്റീന ഡി മരിയയ്ക്ക് പകരം ക്രിസ്റ്റ്യന്‍ പാവോണും ഐസ്ലാന്റ് ഗുണാര്‍സന് പകരം സ്‌കുലസണെയും കളത്തിലിറക്കി.

65ാം മിനുട്ടില്‍ മെസിയുടെ ഫ്രീക്കിക്ക് പുറത്തേക്ക്.

63ാം മിനുട്ടില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായ പെനാല്‍ട്ടി, മെസിയുടെ ഷോട്ട് ഗോളി ഹല്‍ഡോര്‍സണ്‍ തടഞ്ഞു.

53ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ആദ്യ മാറ്റം. ലൂക്കാസ് പിക്ലിക്ക് പകരം എവര്‍ പനേഗ കളത്തില്‍

49ാം മിനുട്ടില്‍ ഐസ്ലാന്റിന്റെ സിഗ്രുഡ്‌സണിന്റെ മുന്നേറ്റം, കോര്‍ണര്‍.

47ാം മിനുട്ടില്‍ ഡി മരിയയുടെ കോര്‍ണര്‍ കിക്ക്, ഓട്ടമെണ്ടിയുടെ ഹെഡ്ഡര്‍ പുറത്തേക്ക്‌.

46ാം മിനുട്ട് , മത്സരം ആരംഭിച്ചു.

45ാം മിനുട്ടില്‍ വീണ്ടും മുന്നേറ്റം, ഐസ്ലാന്റിന്റെ ഷോട്ട് പുറത്തേക്ക്‌.

44ാം മിനുട്ടില്‍ അര്‍ജന്റീനന്‍ പോസ്റ്റില്‍ ഐസ്ലാന്റിന്റെ മുന്നേറ്റം, ഗോളി രക്ഷപ്പെടുത്തുന്നു.

38ാം മിനുട്ടില്‍ ബോകസിനുളളില്‍ നിന്നും ലയണെല്‍ മെസിയുടെ ഷോട്ട്, കോര്‍ണറായി മാറുന്നു.

32ാം മിനുട്ടില്‍ അര്‍ജന്റീനയുടെ ലൂക്കാസ് ബിഗ്ലിയയുടെ ലോങ് ഷോട്ട്.

23ാം മിനുട്ടില്‍ ഐസ്ലാന്റിന്റെ ഫിന്‍ബോഗ്‌സണ്‍റെ ഗോള്‍.

19ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യേറോയുടെ ഗോള്‍.

16ാം മിനുട്ടില്‍ പെനാല്‍ട്ടി പോസ്റ്റിനു വെളിയില്‍ നിന്ന് മെസിയുടെ ഷോട്ട്. ഗോളി ഗണ്ണാര്‍സ്സന്‍ രക്ഷപ്പെടുത്തി.

15 മിനുട്ട് പിന്നിടുമ്പോള്‍ മത്സരം ഗോള്‍ രഹിതം. അര്‍ജന്റീനയുടെ ആധിപത്യം. ഐസ്ലാന്റിന്റെ ചെറിയ മുന്നേറ്റങ്ങള്‍.

മെസിയില്‍ മാത്രമാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ടീം എന്ന നിലയില്‍ ഒത്തൊരുമ കാണിക്കാത്ത യോര്‍ഗേ സംപോളിയുടെ ടീം മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ ഐസ്ലന്‍ഡിനെ നേരിടുമ്പോള്‍ ഒന്നു പതറുമെന്നുറപ്പാണ്. തുടക്കകാരാണെങ്കിലും യൂറോ കപ്പിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഐസ്ലന്‍ഡ് കളത്തിലിറങ്ങുന്നത്.

Story by
Next Story
Read More >>