തോറ്റവരുടെ ജയിക്കാനുള്ള പോരാട്ടം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കിരീട പോരാട്ടത്തില്‍ അവസാന നിമിഷം കാലിടറി വീണവരുടെ അഭിമാന പോരാട്ടം ഇന്ന്. മൂന്നാം സ്ഥാനത്തിനായുള്ള ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍...

തോറ്റവരുടെ ജയിക്കാനുള്ള പോരാട്ടം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കിരീട പോരാട്ടത്തില്‍ അവസാന നിമിഷം കാലിടറി വീണവരുടെ അഭിമാന പോരാട്ടം ഇന്ന്. മൂന്നാം സ്ഥാനത്തിനായുള്ള ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും ഇന്ന് ഏറ്റുമുട്ടും. ഒന്നാം റൗണ്ടില്‍ ഒരേ ഗ്രൂപ്പിലുള്ളവരാണ് ഇരുവരെന്നത് പ്രേത്യേകതയാണ്. ഗ്രൂപ്പ ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത് ബെല്‍ജിയത്തിന് അനുകൂലഘടകമാണ്.

മെക്സിക്കോയില്‍ 1986ല്‍ നേടിയ നാലാം സ്ഥാനമാണ് ലോകകപ്പിലെ ബെല്‍ജിയത്തിന്റെ ഇതേവരേയുള്ള മികച്ച പ്രകടനം. റഷ്യയില്‍ ഇത് തിരുത്താനാണ് ചെമ്പട എത്തിയതെങ്കിലും ഫ്രാന്‍സിനോട് ഒരു ഗോളിന് അടിയറവ് പറഞ്ഞ് കിരീട മോഹങ്ങള്‍ പൊലിഞ്ഞു. സുവര്‍ണ തലമുറയെന്ന് വിളിക്കപ്പെടുന്ന താരങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടി തലയുയര്‍ത്തി മടങ്ങാനാകുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. എണ്‍പ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെ ബെല്‍ജിയം തോല്‍പ്പിച്ചത്. അത് ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിലായിരുന്നു.

ഇത് തന്നെയാണ് മാനസികമായി റോബേര്‍ട്ടോ മാര്‍ട്ടിനസിനും സംഘത്തിനും ആത്മവിശ്വാസം നല്‍കുന്നത്. കെവിന്‍ ഡീ ബ്രയിന്‍ മധ്യനിരയില്‍ കളി മെനയുമ്പോള്‍ മുന്നേറ്റത്തില്‍ നായകന്‍ ഏദന്‍ ഹസാര്‍ഡും,റോമിലേ ലൂക്കാക്കുവും തന്നെയാണ് ടീമന്റെ പ്രധാന കരുത്ത്. മുന്‍ കളിയിലേതു പേലേ തന്നെ വേഗതയേറിയ പ്രത്യക്രമണത്തിലൂടെ ഗോളുകള്‍ കണ്ടെത്തി കളി മധ്യനിരയിലൂന്നി മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് ബെല്‍ജിയം തന്ത്രം. പ്രധാന താരങ്ങളെല്ലാം തന്നെ ഇന്നു കളിക്കും.

യുവത്വത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ചെറുപ്പക്കാരുള്ള സംഘവുമായി ടീം എത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികവു കാട്ടിയ യുവനിരയ്ക്കൊപ്പം പരിശീലകന്‍ ഗാരത് സൗത്ഗെയിറ്റ് കൂടി ചേര്‍ന്നതേടേ ഇംഗ്ലീഷ് പട മികച്ചതായി. 3-5-2 എന്ന ശൈലിയാണ് ടീം റഷ്യയില്‍ കളിച്ചത്. ഹെന്‍ഡേഴ്സണ്‍,ട്രിപ്പിയര്‍,ആഷ്ലി യംഗ് എന്നിവര്‍ കളി നിയന്ത്രിക്കുമ്പോള്‍ ഗോളടിക്കാന്‍ ഹാരി കെയ്നും റഹീം സ്റ്റെര്‍ലിംഗുമെല്ലാമുണ്ട്.

സെമിയില്‍ ക്രൊയേഷ്യയ്ക്കെതിരെ വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് കരകയറണമെങ്കില്‍ മൂന്നാം സ്ഥാനം ടീമിന് അനിവാര്യമാണ്. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് ലോകകപ്പില്‍ ടീം നോട്ടമിടുന്നത്. ബെല്‍ജിയത്തിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മുതിര്‍ന്ന താരങ്ങളില്‍ പലരും കളിച്ചില്ലെന്നതാണ് ഇംഗ്ലീഷ് കേമ്പ് നല്‍കുന്ന വിശദീകരണം. ലൂസേഴ്സ് ഫൈനലില്‍ കളി മാറുമെന്നും ടീം ആരാധകര്‍ക്ക് ഉറപ്പു നല്‍കുന്നു.നാളെ നടക്കുന്ന ഫൈനലിനു മുന്‍പായുള്ള ആരവങ്ങളുടെ തുടക്കമായും ഇന്നത്തെ കളിയേ ഫുട്ബോള്‍ ലോകം നോക്കികാണുന്നു.

Story by
Next Story
Read More >>