കൊളറോവിന്റെ ഗോളില്‍ സെര്‍ബിയ

സമാറ: ഗ്രൂപ്പ് ഇയിലെ കോസറ്ററിക്ക സെര്‍ബിയ പോരാട്ടത്തില്‍ സെര്‍ബിയയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ 56ാം മിനുട്ടില്‍ ക്യാപ്റ്റന്‍...

കൊളറോവിന്റെ ഗോളില്‍ സെര്‍ബിയ

സമാറ: ഗ്രൂപ്പ് ഇയിലെ കോസറ്ററിക്ക സെര്‍ബിയ പോരാട്ടത്തില്‍ സെര്‍ബിയയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മത്സരത്തിന്റെ 56ാം മിനുട്ടില്‍ ക്യാപ്റ്റന്‍ കൊളറോവാണ് സെര്‍ബിയയ്ക്കായി ഗോള്‍ നേടിയത്. പോസ്റ്റിനു സമീപത്ത് നിന്ന് ലഭിച്ച ഫ്രീക്കിക്ക് കൊളറോവ് ഗോളാക്കി മാറ്റുകയായിരുന്നു.

മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങളാണ് സെര്‍ബിയ നടത്തിയത്. കളിയില്‍ ആധിപത്യം നേടിയ സെര്‍ബിയയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. സെര്‍ബിയ താരങ്ങളുടെ പിഴവും കോസ്റ്ററിക്കന്‍ ഗോളി നവാസിന്റെ പ്രകടനവുമാണ് മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നത്.

മത്സരത്തിലുടനീളം പ്രതിരോധത്തില്‍ ശ്രദ്ധിച്ചാണ് കോസ്റ്ററിക്ക കളി മെനഞ്ഞത്. സെര്‍ബിയന്‍ പോസ്റ്റില്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പ്രതിരോധം മികച്ചു നിന്നു.

അവസാന മിനുട്ടുകളില്‍ മത്സരം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നതും കണ്ടു. സെര്‍ബിയയ്ക്ക് അനുകൂലമായി ത്രോ ബോള്‍ ലഭിച്ചപ്പോള്‍ കോസ്റ്ററിക്കന്‍ കോച്ചിങ് സ്റ്റാഫിന്റെ ഇടപെടല്‍ ഇരു ടീമിലെ താരങ്ങളും കോച്ചിങ് സ്റ്റാഫും തമ്മില്‍ കൈയ്യാങ്കളിക്ക് കാരണമായി.

കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് കോസ്റ്ററീക്കയുടെ നേട്ടം. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ യോഗ്യത നേടാന്‍ സെര്‍ബിയയ്ക്ക് സാധിച്ചിരുന്നില്ല.

Story by
Next Story
Read More >>