അര്‍ജന്റീന വീണു, ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കസാന്‍: വീണിടത്ത് നിന്ന് മുന്നേറി ലീഡെടുത്തെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ജന്റീനയ്ക്കായില്ല. എംബാപെയുടെ ഇരട്ട ഗോളും പവാഡിന്റെയും...

അര്‍ജന്റീന വീണു, ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കസാന്‍: വീണിടത്ത് നിന്ന് മുന്നേറി ലീഡെടുത്തെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ അര്‍ജന്റീനയ്ക്കായില്ല. എംബാപെയുടെ ഇരട്ട ഗോളും പവാഡിന്റെയും ഗ്രീസ്മാന്റെയും ഗോളുകള്‍ക്ക് പകരം വെയ്ക്കാന്‍ ഡി മരിയയുടെയും മെര്‍ക്കാഡോയുടെയും അഗ്യൂറോയുടെയും ഗോളുകളെ അര്‍ജന്റീനയുടെ കൈയിലുണ്ടായിരുന്നുള്ളൂ. മത്സരത്തിലുടനീളം നന്നായി കളിച്ചെങ്കിലും ഇത്തവണ പ്രീക്വാര്‍ട്ടറില്‍ മെസിയും സംഘവും ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.

മത്സരത്തിലെ 10ാം മിനുട്ടില്‍ ഫ്രാന്‍സ് തുടങ്ങിയ ഗോളടി ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയാണ് അവസാനിപ്പിച്ചത്. പെനാല്‍ട്ടിയിലൂടെയാണ് ഗ്രീസ്മാന്‍ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അര്‍ജന്റീനന്‍ പോസ്റ്റിലേക്ക് മുന്നേറുകയായിരുന്ന എംബാപെയെ റോഹോ ഫൗള്‍ ചെയ്തതിനാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. 41ാം മിനുട്ടില്‍ ലോങ് റെയ്ഞ്ചറിലൂടെ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു.

നാല്‍പത്തിയെട്ടാം മിനിറ്റില്‍ മെര്‍ക്കാഡോയുടെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. മെസ്സിയുടെ ക്രോസ് മെര്‍ക്കാഡോയുടെ കാലിലിടിച്ച് വലയില്‍ പതിക്കുകയായിരുന്നു. 57ാം മിനുട്ടില്‍ പവാഡിന്റെ ഗോളിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. പിന്നീട് എംബാപൈ രണ്ട് തവണ വല കുലുക്കിയതോടെ അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പിന്നീട് പല ശ്രമങ്ങളും അര്‍ജന്റീന നടത്തിയെങ്കിലും ഇഞ്ചുറി ടൈമില്‍ മെസിയുടെ ക്രോസില്‍ നിന്നുള്ള അഗ്രൂറോയുടെ ശ്രമം മാത്രമാണ് ഗോളായത്.

Story by
Next Story
Read More >>