ഡെന്മാര്‍ക്കും ഓസ്‌ട്രേലിയയും സമനിലയിൽ പിരിഞ്ഞു

സമാറ: ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയയും ഡെൻമാർക്കും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. ഓരോ​ ​ഗോളുകൾ വീതം നേടി ഓസ്ട്രേലിയയും ഡെൻമാർക്കു സമനിലയില‍...

ഡെന്മാര്‍ക്കും ഓസ്‌ട്രേലിയയും സമനിലയിൽ പിരിഞ്ഞു

സമാറ: ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയയും ഡെൻമാർക്കും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ കലാശിച്ചു. ഓരോ​ ​ഗോളുകൾ വീതം നേടി ഓസ്ട്രേലിയയും ഡെൻമാർക്കു സമനിലയില‍ പിരിയുകയായിരുന്നു.

ആറാം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്സൻെറ തകർപ്പൻ ​ഗോളിലൂടെയാണ് കളിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ ഡെന്മാർക്ക് മുന്നിലെത്തിയെങ്കിലും 38ാം മിനുട്ടിൽ മൈൽ ജെഡിയനാക്കിൻെറ പെനൽറ്റിയിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തിയ ഡെന്‍മാര്‍ക്ക് നാല്​ പോയ​ൻ്റോടെ ഗ്രൂപ്പ് സിയില്‍ ഒന്നാമതായി. മത്സരം സമനിലയിലായതിനാൽ ഓസ്ട്രേലിയയുടെ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല.

Story by
Next Story
Read More >>