ഉറുഗ്വായ് ഒരു ഗോളിനു ഈജിപ്തിനെ തോല്‍പ്പിച്ചു 

Published On: 2018-06-15 12:45:00.0
ഉറുഗ്വായ് ഒരു ഗോളിനു ഈജിപ്തിനെ തോല്‍പ്പിച്ചു 

എകാതെറിൻബർഗ്: ലോകകപ്പ് ​ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഈജിപ്തിനെ ഉറുഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. 88–ാം മിനിറ്റിൽ ഹോ‍സെ ജിമെനെസാണ് ഉറു​ഗ്വയുടെ വിജയ ​ഗോൾ നേടിയത്. ഈജിപ്ത് ബോക്സിന് വലതുവശത്ത് നിന്നും ഉറുഗ്വായ്ക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഈജിപ്തിൻെറ ഇടംനെഞ്ചു തകർത്ത ​ഗോളിൻെറ പിറവി. കാർലോസ് സാഞ്ചസ് ഉയർത്തിയടിച്ച പന്തിൽ ഹോസെ ജിമെനെസ് തൊടുത്ത തർപ്പൻ ഹെഡർ ഈജിപ്ത് ഗോൾകീപ്പറിന്റെ പ്രതിരോധം തകർത്ത് വലകുലുക്കുകയായിരുന്നു.

ഉറുഗ്വായേക്കാള്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ഈജിപ്ത് അവസാന നിമിഷം വരെ പൊരുതിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഈജിപ്തിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാഹയുടെ അഭാവം മത്സരത്തിലുടനീളം നിഴലിച്ചു.

Top Stories
Share it
Top