സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

സമാറ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയിലെത്തി. മത്സരത്തിന്റെ ഇരു...

സ്വീഡനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍

സമാറ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയിലെത്തി. മത്സരത്തിന്റെ ഇരു പകുതിയിലുമായാണ് ഇംഗ്ലണ്ട് ഗോള്‍ നേടിയത്. 1990ലെ ഇറ്റലി ലോകകപ്പിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിലെത്തുന്നത്.

ഹാരി മഗ്യൂറയും ഡെലി അലിയുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്. 40ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും വന്ന പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് ഹാരി മഗ്യൂറാണ് ആദ്യ ഗോള്‍ നേടിയത്. ആഷ്ലി യങ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് റോബിന്‍ ഒള്‍സെനേയും മറികടന്ന് മഗ്യൂര്‍ തലവെക്കുകയായിരുന്നു. 59ാം മിനുട്ടില്‍ ഡെലി അലിയാണ് ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തിയത്. ബോക്‌സിന്റെപുറത്ത് നിന്ന് ലിംഗാര്‍ഡ് നല്‍കിയ ക്രോസ് പാസില്‍ നിന്ന് പോസ്റ്റിന് വലത് ഭാഗത്ത് മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന അലി ഹെഡ്ഡറിലൂടെ വലയിലേക്കെത്തിക്കുകയായിരുന്നു.


ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 57 ശതമാനം പന്ത് കൈവശം വെച്ച് ഇംഗ്ലണ്ട് അഞ്ച് ഗോള്‍ ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ 45 മിനുട്ടിനകം ഒരൊറ്റ ഗോള്‍ ശ്രമത്തിലൊതുങ്ങി സ്വീഡന്റെ മുന്നേറ്റം. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ ശ്രമങ്ങള്‍ സ്വീഡന്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ലക്ഷ്യത്തിലേക്ക് അടിച്ച രണ്ട് ഷോട്ടില്‍ ഒന്ന്് ഗോളാവുകയും ചെയ്തു.

രാത്രി നടക്കുന്ന റഷ്യ - ക്രോയേഷ്യാ മത്സരത്തിലെ വിജയികളെയാണ് ഇംഗ്ലണ്ട് സെമിയില്‍ നേരിടുക.

Story by
Next Story
Read More >>