ആവേശ പോരാട്ടത്തില്‍ ഫ്രാന്‍സിന് വിജയം

കസാന്‍: തുടക്കത്തില്‍ ഫ്രാന്‍സിന്റെ ആധിപത്യം, പിന്നീട് ഒപ്പത്തിനൊപ്പം, വീണ്ടും ലീഡെടുത്ത് ആധിപത്യം. ലോകകപ്പ് ഗ്രൂപ്പ് സിയെ ആദ്യ മത്സരത്തില്‍...

ആവേശ പോരാട്ടത്തില്‍ ഫ്രാന്‍സിന് വിജയം

കസാന്‍: തുടക്കത്തില്‍ ഫ്രാന്‍സിന്റെ ആധിപത്യം, പിന്നീട് ഒപ്പത്തിനൊപ്പം, വീണ്ടും ലീഡെടുത്ത് ആധിപത്യം. ലോകകപ്പ് ഗ്രൂപ്പ് സിയെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രീസ്മാന്‍, പോള്‍ പോഗ്ബ എന്നിവരായിരുന്നു ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. ജെഡിനിക്കാണ് ഓസ്‌ട്രേലിയയ്ക്കായി ഗോള്‍ നേടിയത്.

കളിയുടെ തുടക്കത്തില്‍ ഫ്രാന്‍സ് തുടരെ മുന്നേറ്റങ്ങള്‍ നടത്തി. ഓസ്‌ട്രേലിയയും സാവധാനം മത്സരത്തിലേക്ക് എത്തിയതോടെ പോരാട്ടം കനത്തു. നിരവധി അവസരങ്ങള്‍ ഉണ്ടായെങ്കിലും ആദ്യ പകുതിയില്‍ ഗോളൊഴിഞ്ഞു നിന്നു. ആദ്യ മിനുട്ടുകളില്‍ ഫ്രീക്കിക്കുകളിലൂടെ ഫ്രാന്‍സ് മികച്ച ശ്രമങ്ങള്‍ നടത്തി.

രണ്ടാം പകുതിയലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വന്നത്. ഇതില്‍ രണ്ടും പെനാല്‍ട്ടിയിലൂടെയായിരുന്നു. 53ാം മിനുട്ടില്‍ ഗ്രീസ്മാന്റെ പെനാല്‍ട്ടി ഗോളിലൂടെ ഫ്രാന്‍സാണ് മുന്നിലെത്തിയത്. പന്തുമായി മുന്നേറുകയായിരുന്ന ഗ്രീസ്മാനെ റിസ്ഡോണ്‍ തള്ളിയിട്ടതിനാണ് ഫ്രാന്‍സിന് പെനാല്‍ട്ടി ലഭിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയാണ് പെനാല്‍ട്ടി വിധിച്ചത്. 59ാം മിനുട്ടില്‍ ഓസ്ട്രേലിയയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീക്കിക്ക് ഫ്രഞ്ച് താരം ഉമിട്ടി കൈകൊണ്ട് തടുത്തു. ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ജെഡിനക്ക്(62) ഗോളാക്കി മാറ്റുകയായിരുന്നു.

ഇരു ടീമുകളും തുല്യത പാലിക്കുന്നതിനിടെയാണ് 81ാം മിനുട്ടില്‍ പോള്‍ പോഗ്ബയുടെ ഗോളിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തിയത്. സമനില പിടിക്കാന്‍ ഓസ്‌ട്രേലിയ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവസാന നിമിഷത്തിലെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായില്ല. കിരീട പ്രതീക്ഷകളുമായെത്തിയ ഫ്രാന്‍സ് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വിയര്‍ത്ത് നേടിയതാണ് ഈ വിജയം.

Story by
Next Story
Read More >>