സമനില വിടാതെ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

സമനില ചുറ്റിപറ്റി നിന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരം വരെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുണ്ടായിരുന്ന ഇറാനും...

സമനില വിടാതെ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

മനില ചുറ്റിപറ്റി നിന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരങ്ങളും സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരം വരെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുണ്ടായിരുന്ന ഇറാനും പോര്‍ച്ചുഗലും സ്‌പെയിനും ആശ്വാസ ജയം തേടി മൊറോക്കോയും. ജയം ആരെയും തേടി വരാതിരുന്നപ്പോള്‍ ഗോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സ്‌പെയിനും രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍.

സ്‌പെയിന്‍ മൊറോക്കോ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളടിച്ച് പിരിഞ്ഞു. ആദ്യം ഗോളടിച്ച് സ്‌പെയിനെ ഞെട്ടിച്ചത് മൊറോക്കോയാണ്. സ്പാനിഷ് നിരയിലെ ആശയ കുഴപ്പം മുതലെടുത്ത് മൊറോക്കോയുടെ ബൗത്തെയ്ബ് ഗോളി ഡേവിഡ് ഡി ഗിയയുടെ കാലുകള്‍ക്കിടയിലൂടെ വലയിലാക്കി. മിനുട്ടുകള്‍ക്കുള്ളില്‍ സ്‌പെയിന്‍ തിരിച്ചടിച്ചു. ബോക്‌സിനുള്ളില്‍ നിന്നും ഇനിയേസ്റ്റ നല്‍കിയ പന്ത് ഇസ്‌കോ വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ മൊറോക്കോയ്ക്കായി യൂസഫ് നെസരിയും സ്‌പെയിനിനായി അവസാന നിമിഷം ഇയാഗോ ആസ്പസും ഗോള്‍ നേടി.

ഇറാന് ജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലെത്താമായിരുന്നു. പോര്‍ച്ചുഗലിന് സമനിലയും. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ റിക്കാര്‍ഡോ ക്വാറെസ്മയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേടിയത്.
പെനാല്‍ട്ടിയിലൂടെ ഇറാന്റെ കരീം ടീമിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിന് ലഭിച്ച പെനാല്‍ട്ടി ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തി. ഇഞ്ച്വുറി ടൈമില്‍ കിട്ടിയ അവസരം തരേമി നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍ ഇറാന് പോര്‍ച്ചുഗലിനെ മറികടന്ന് പ്രീക്വാര്‍ട്ടറിലെത്താമായിരുന്നു

പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ റഷ്യയെയും പോര്‍ച്ചുഗല്‍ ഉറുഗ്വേയുമാണ് നേരിടേണ്ടത്.

Story by
Next Story
Read More >>