ഇറാന്‍- മൊറോക്കോ മത്സരം; ആദ്യ പകുതി ഗോള്‍ രഹിതം

സെന്റ് പീറ്റേഴ്സ്ബർ​ഗ്: ഗ്രൂപ്പ് ബിയില്‍ ഇറാനും മൊറോക്കയും തമ്മിലുള്ള മത്സരം ആദ്യ പകുതിയില്‍ ഗോള്‍ രഹിതം. കളിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ...

ഇറാന്‍- മൊറോക്കോ മത്സരം; ആദ്യ പകുതി ഗോള്‍ രഹിതം

സെന്റ് പീറ്റേഴ്സ്ബർ​ഗ്: ഗ്രൂപ്പ് ബിയില്‍ ഇറാനും മൊറോക്കയും തമ്മിലുള്ള മത്സരം ആദ്യ പകുതിയില്‍ ഗോള്‍ രഹിതം. കളിയുടെ തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം മൊറോക്കയുടെ കൈയിലായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മൊറോക്കോ ഇറാനെ വിറപ്പിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. 18ാം മിനുട്ടില്‍ ഇറാന്‍ പോസ്റ്റിലുണ്ടായ കൂട്ടപൊരിച്ചിലിലൂടെ ഗോള്‍ നേടാനുള്ള അവസരവും ഫലം കണ്ടില്ല. പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വന്ന ഇറാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു.

ആദ്യ പകുതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ടു.

Story by
Next Story
Read More >>