ലോകം ഫുട്‌ബോളിലേക്ക്, ഫുട്‌ബോള്‍ റഷ്യയിലേക്ക്; ഇന്ന് കിക്കോഫ്

വെബ്‌ഡെസ്‌ക്: നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഇന്ന് അവസാനം. ലോകം തന്നെ 32 രാജ്യങ്ങളോയെന്ന് തോന്നിപ്പിക്കുന്ന 31 ദിവസങ്ങള്‍ക്ക് ഇന്ന് തിരിതെളിയും....

ലോകം ഫുട്‌ബോളിലേക്ക്, ഫുട്‌ബോള്‍ റഷ്യയിലേക്ക്; ഇന്ന് കിക്കോഫ്

വെബ്‌ഡെസ്‌ക്: നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഇന്ന് അവസാനം. ലോകം തന്നെ 32 രാജ്യങ്ങളോയെന്ന് തോന്നിപ്പിക്കുന്ന 31 ദിവസങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് ഏറ്റവും ജനപ്രീതിയേറിയ കായിക വിനോദത്തിന് ഇന്ന് കിക്കോഫ്. ഒരു പന്തിനു പിന്നാലെ 22 പേരും അവര്‍ക്കു പിന്നാലെ ഒരു ലോകവും അണിനിരക്കുന്നതിന്റെ വിസ്മയ കാഴ്ച.

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ബാക്കിവെച്ച പക വീട്ടാന്‍ വീറും വാശിയും ചോരാതെ 20 ടീമുകളാണ് ബ്രസീലില്‍ നിന്ന് റഷ്യയിലെത്തിച്ചേര്‍ന്നത്. പനാമയും ഐസ്ലാന്റും പുതുമക്കാര്‍. റഷ്യയിലെ 11 നഗരങ്ങളിലെ 12 വേദികളിലായാണ് ലോകകപ്പിലെ 64 മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ സമയം രാത്രി 8.30ന് മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നികി സ്റ്റേഡിയത്തിലാണ് റഷ്യയിലെ ഫുട്‌ബോള്‍ വിപ്ലവത്തിന്റെ ആരംഭം. ആതിഥേയരായ റഷ്യയും സൗദി അറേബ്യയുമാണ് ആദ്യ എതിരാളികള്‍. 12 വേദികളില്‍ കറങ്ങി തിരിഞ്ഞ് ആ പന്ത് ജൂലൈ 15 ന് ലുഷ്‌നികി സ്റ്റേഡിയത്തില്‍ തിരിച്ചെത്തും.

ജനപ്രിയരായ ബ്രസീലും അര്‍ജന്റീനയും ജര്‍മ്മനിയും പോര്‍ച്ചുഗലും ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും കപ്പിലേക്ക് കാല് വച്ചു തന്നെയാണ് കളിക്കാനിറങ്ങുന്നത്. ആറു തവണ ലോക ചാമ്പ്യരെന്ന സുവര്‍ണ നിമിഷമാണ് ബ്രസീലിനു സ്വപ്നം. അജയ്യരായി കിരീടം നിലനിര്‍ത്താന്‍ ജര്‍മ്മനിക്ക് മോഹം. യൂറോകപ്പിലെ ഭാഗ്യത്തെ കൂടെകൂട്ടാന്‍ പോര്‍ച്ചുഗലും നിര്‍ഗാഭ്യങ്ങളെ എഴുതി തള്ളാന്‍ അര്‍ജന്റീനയും. ലോകം ആരുടെ കൂടെയെന്ന് ജൂലൈ 15വരെ പ്രവചനാതീതം.

Story by
Next Story
Read More >>