ഓസിലിന് പരിക്ക്;ലോകകപ്പ് കളിക്കും 

ബെര്‍ലിന്‍: ലോകകപ്പ് അടുക്കാനിരിക്കെ പരിക്ക് ഭയന്നാണ് താരങ്ങളെല്ലാം കളിക്കാനിറങ്ങുന്നത്. സീസണവസാനിക്കുന്ന വേളയില്‍ നിരവധി താരങ്ങള്‍ പരിക്കേറ്റ്...

ഓസിലിന് പരിക്ക്;ലോകകപ്പ് കളിക്കും 

ബെര്‍ലിന്‍: ലോകകപ്പ് അടുക്കാനിരിക്കെ പരിക്ക് ഭയന്നാണ് താരങ്ങളെല്ലാം കളിക്കാനിറങ്ങുന്നത്. സീസണവസാനിക്കുന്ന വേളയില്‍ നിരവധി താരങ്ങള്‍ പരിക്കേറ്റ് ലോകകപ്പിനില്ലെന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ജെറോം ബോട്ടേങ്ങിന് പിന്നാലെ ജര്‍മ്മനിയുടെ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലാണ് പരിക്കേറ്റവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ ജര്‍മ്മനിയുടെ സൂത്രധാരനായി മധ്യനിരയില്‍ ഓസിലുണ്ടാകും. ആഴ്സണണ്‍ ബേണ്‍ലി മത്സരത്തിനു മുന്‍പാണ് ആഴ്സന്‍ വെംഗര്‍ ഓസിലിന് പുറം വേദന കാരണം ഈ സീസണില്‍ ഇനി കളിക്കാനാകില്ലെന്ന് അറിയിച്ചത്. ജൂണ്‍ 14ന് റഷ്യയില്‍ പന്തുരുളാന്‍ അഞ്ചാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്‍നിര താരങ്ങളുടെ പരിക്ക് ജര്‍മ്മനിക്ക് തലവേദനയായി. ജേറോം ബോട്ടിംങ്,ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവര്‍ ചികിത്സയിലാണ്. ന്യൂയറും,ജെറോമും ഓസിലുമാണ് ജര്‍മ്മന്‍ നിരയിലെ മുതിര്‍ന്ന താരങ്ങള്‍. കഴിഞ്ഞ ലോകകപ്പ് സ്വന്തമാക്കാന്‍ ടീമിന്റെ നെടുംതൂണുകളായിരുന്നു മൂവരും.
എനിക്ക് കുറച്ച് സമയം ആവശ്യമുണ്ടെന്നും എല്ലാം ഭേദമായി റഷ്യയില്‍ ഉണ്ടാവുമെന്നും ഓസില്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. റഷ്യയില്‍ ജര്‍മ്മനിയുടെ ആദ്യ മത്സരം ജൂണ്‍ 17ന് മെക്സിക്കോയ്ക്കെതിരെയാണ്,സ്വീഡനും ദ.കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നായകനും ഗോളിയുമായ ന്യൂയര്‍ കാലിലെ പൊട്ടിനേ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ മുതല്‍ കളത്തിലിറങ്ങിയിട്ടില്ല. സെന്റര്‍ ബാക്കായ ജെറോമിന് രണ്ടാഴ്ച മുന്നേ നടന്ന റയലിനെതിരായ ബയേണിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലാണ് കീഴ്വയറിന് പരിക്കേറ്റത്. മെയ് 15നാണ് പരിശീലകന്‍ ജോക്കിം ല്വോ റഷ്യയിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. മൂവരും ടീമിലിടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും റഷ്യയില്‍ പന്തുതട്ടാന്‍ ജര്‍മ്മന്‍ ടീമിന്റെ ഇറ്റലിയില്‍ നടക്കുന്ന പരിശീലനത്തില്‍ ഫിറ്റ്നസ് തെളിയിക്കണം. ന്യൂയറുടെ പരിക്ക് ഭേതമായി കൊണ്ടിരിക്കാണെന്നും പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങള്‍ നടക്കുന്നതെന്നും ജര്‍മ്മന്‍ ടീം ഡയറക്ടര്‍ ഒലിവര്‍ ബിറോഫ് പറഞ്ഞു.

Story by
Read More >>