ഇനി തീക്കളി, ഇന്നത്തെ സൂപ്പര്‍ പോരാട്ടങ്ങള്‍

കസാന്‍/സോചി: ലോകകപ്പില്‍ ഇനി കളിമാറും, ജയം ലക്ഷ്യമാക്കി 16 ടീമുകള്‍, എട്ടു പേരെയും കാത്ത് ക്വാര്‍ട്ടര്‍ ബര്‍ത്ത്, സമനിലകളില്ലാത്ത മത്സരങ്ങള്‍....

ഇനി തീക്കളി, ഇന്നത്തെ സൂപ്പര്‍ പോരാട്ടങ്ങള്‍

കസാന്‍/സോചി: ലോകകപ്പില്‍ ഇനി കളിമാറും, ജയം ലക്ഷ്യമാക്കി 16 ടീമുകള്‍, എട്ടു പേരെയും കാത്ത് ക്വാര്‍ട്ടര്‍ ബര്‍ത്ത്, സമനിലകളില്ലാത്ത മത്സരങ്ങള്‍. ലോകകപ്പ് പോരാട്ടം ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ അടിമുറി മാറുകയാണ്. ഓരോ കളികളും അവസാനിക്കുമ്പോള്‍ റഷ്യന്‍ ലോകകപ്പ് ചുരുങ്ങി ചുരുങ്ങി വരുകയാണ്. പ്രീക്വാര്‍ട്ടര്‍ തുടങ്ങുന്നത് തന്നെ സൂപ്പര്‍ പോരാട്ടങ്ങളില്‍ നിന്നാണ്. രാത്രി 7.30തിന് അര്‍ജന്റീന ഫ്രാന്‍സിനെ നേരിടുമ്പോള്‍ രാത്രി 11.30തിന് ഉറുഗ്വേ പോര്‍ച്ചുഗലിനെ നേരിടും.

ലോകകപ്പിന് യോഗ്യത നേടിയതു പോലെ തന്നെയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. അവസാന മത്സരം വരെ നിലനിര്‍ത്തിയ ആകാക്ഷയ്ക്ക് ശേഷം നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്. എളുപ്പത്തില്‍ പുറത്തു കടക്കാവുന്ന ഗ്രൂപ്പില്‍ നിന്നും ഐസ്ലാൻറിനോട് ആദ്യ മത്സരത്തില്‍ വഴങ്ങിയ സമനിലാണ് അര്‍ജന്റീനയെ ആദ്യം പ്രതിരോധത്തിലാക്കിയത്. പിന്നീട് ക്രോയേഷ്യയോട് മൂന്ന് ഗോളുകള്‍ക്ക് തോല്‍വി. അവസാന മത്സരത്തില്‍ അവസാന നിമിഷത്തില്‍ വിജയ ഗോളടിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തിലാണ് അര്‍ജന്റീന നന്നായി കളിച്ചത്. മെസി ഫോമിലെത്തിയതും മധ്യനിരയില്‍ എവര്‍ ബനേഗ, ഹാവിയര്‍ മഷറാനോ എന്നിവര്‍ കളിമെനഞ്ഞതും അര്‍ജന്റീനയ്ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അര്‍ജന്റീനയ്ക്ക് വലിയ ഭീഷണി തന്നെയാണ് ലോകകപ്പിലെ കിരീട സാദ്ധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ഫ്രാന്‍സ്.

അനായാസം തന്നെയാണ് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഓസ്ട്രേലിയയെയും പെറുവിനെയും തോല്‍പ്പിച്ചും ഡെന്‍മാര്‍ക്കിനോട് സമനില വഴങ്ങിയും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഫ്രാന്‍സിന്റെ വരവ്. എന്നാല്‍ ചാമ്പ്യനാകാന്‍ സാദ്ധ്യതയുള്ള ഫ്രാന്‍സാകാന്‍ ഫ്രാന്‍സിന് ഗ്രൂപ്പ് ഘട്ടങ്ങളില്‍ സാധിച്ചില്ല. മിക്ക മത്സരങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ ഫ്രാന്‍സ് നിരയിക്ക് സാധിച്ചിട്ടില്ല. ഗ്രീസ്മാനും പോള്‍ പോഗ്ബയും ഉംറ്റിറ്റിയും എംബാപെയും അടങ്ങുന്ന ഫ്രാന്‍സ് കരുത്തരാണ്.

പോര്‍ച്ചുഗലും ഉറുഗ്വെയും തമ്മിലും ഉശിരന്‍ പോരാട്ടമാകും നടക്കുക. ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോയുടെ ഫോം തന്നെയാണ് പോര്‍ച്ചുഗലിന്റെ കരുത്ത്. ഇതുവരെ നാല് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ബി ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് സമനിലയുമയാണ് പോര്‍ച്ചുഗലിന്റെ വരവ്. എ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെയുെട വരവ്. കവാനിയും സുവാരിസുമാണ് ഉറുഗ്വെയുടെ മുന്നേറ്റത്തിലെ പ്രധാനികള്‍. ഇതുവരെ ഗോള്‍ നേടാതെയാണ് ഉറുഗ്വെ പ്രീക്വാര്‍ട്ടറിലെത്തിയത്. ഇത് മറികടന്ന് ഗോള്‍ നേടാന്‍ ക്രിസ്റ്റിയാനോയ്ക്കും പോര്‍ച്ചുഗലിനും സാധിക്കുമോ എന്നതാണ് കാണേണ്ടത്.

Story by
Next Story
Read More >>