സ്പെയിൻ–റഷ്യ മൽസരം എക്സ്ട്രാ ടൈമിൽ

ലുഷ്‌നിക്കി: സ്‌പെയിനും റഷ്യയും തമ്മിലുള്ള പോരാട്ടം ഇനി എക്‌സ്ട്രാ ടൈമില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണിത്....

സ്പെയിൻ–റഷ്യ മൽസരം എക്സ്ട്രാ ടൈമിൽ

ലുഷ്‌നിക്കി: സ്‌പെയിനും റഷ്യയും തമ്മിലുള്ള പോരാട്ടം ഇനി എക്‌സ്ട്രാ ടൈമില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണിത്. 12ാം മിനുട്ടില്‍ റഷ്യന്‍ പ്രതിരോധ നിരതാരം ഇഗ്‌നാഷേവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും 41ാം മിനുട്ടില്‍ ഡിയൂബയുടെ പെനാല്‍ട്ടിയിലൂടെ ആതിഥേയര്‍ക്ക് സമനില നേടി. ഡിയൂബയുടെ ഹെഡ്ഡര്‍ പിക്വെയുടെ കൈയില്‍ തട്ടിയതിനാണ് റഫറി റഷ്യയ്ക്ക് പെനാല്‍ട്ടി വിധിച്ചത്.

തുടർന്ന് ഇരു ടീമുകളും ​ഗോൾ നേടാനായി ശ്രമം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.

മത്സരത്തില്‍ ചെറിയ പാസുകളിലൂടെ മുന്നേറാനുള്ള ശ്രമങ്ങളാണ് സ്‌പെയിന്റെ ഭാഗത്തു നിന്നും ആദ്യ പകുതിയില്‍ ഉണ്ടായത്. ആദ്യ ഗോള്‍ വീണെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ നിരന്തരം നടത്തി. ആദ്യ പകുതിയില്‍ അഞ്ച് ഗോള്‍ ശ്രമങ്ങള്‍ റഷ്യ നടത്തി.

പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി 5-3-2 ശൈലിയിലാണ് റഷ്യ കളിക്കുന്നത്. 4-2-3-1 എന്ന ശൈലിയാണ് സ്‌പെയിന്‍ കളിക്കുന്നത്.

Story by
Next Story
Read More >>