സെമിലൈനപ്പായി, റഷ്യയെ തകര്‍ത്ത് ക്രോയേഷ്യ സെമിയില്‍

മോസ്‌കോ: 32 രാജ്യങ്ങളുമായി തുടങ്ങിയ റഷ്യന്‍ കാര്‍ണിവല്‍ ചുരുങ്ങി നാല് രാജ്യങ്ങളിലേക്ക്. അവസാന ക്വാര്‍ട്ടറില്‍ റഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-3)...

സെമിലൈനപ്പായി, റഷ്യയെ തകര്‍ത്ത് ക്രോയേഷ്യ സെമിയില്‍

മോസ്‌കോ: 32 രാജ്യങ്ങളുമായി തുടങ്ങിയ റഷ്യന്‍ കാര്‍ണിവല്‍ ചുരുങ്ങി നാല് രാജ്യങ്ങളിലേക്ക്. അവസാന ക്വാര്‍ട്ടറില്‍ റഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-3) തോല്‍പ്പിച്ച് ക്രോയേഷ്യയും സെമിയിലെത്തി. ഇംഗ്ലണ്ടാണ് ക്രോയേഷ്യയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടും.

മത്സരത്തിന്റ 31ാം മിനുട്ടില്‍ ചെറിഷേവിലൂടെ റഷ്യയാണ് മുന്നിലെത്തിയത്. 39ാം മിനുട്ടില്‍ ക്രാമറിച്ചിലൂടെ ക്രോയേഷ്യയ ഒപ്പമെത്തി. നിശ്ചിത സമയത്ത് സമനില പാലിച്ചതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് മത്സരം നീണ്ടു. 101ാം മിനുട്ടില്‍ ഹെഡറിലൂടെ ദോമഗൊജ് വിദ ക്രോയേഷ്യയെ മുന്നിലെത്തിച്ചു. പിന്നീട് ഗോളടിക്കാനായുള്ള റഷ്യയുടെ തീവ്രശ്രമങ്ങള്‍ 115ാം മിനിറ്റില്‍ ഫലം കണ്ടു. ഫ്രീക്കില്‍ നിന്നും വന്ന പന്ത് ഹെഡ്ഡറിലൂടെ ഫെര്‍ണാണ്ടസ് വലയിലാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് റഷ്യയ്ക്ക് പിഴച്ചത്. ബ്രോസോവിച്ച്, മോഡ്രിച്ച്, വിദ,റാക്കിറ്റിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ കൊവാസിച്ചിന്റെ കിക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. സഗയോവ്, ഇഗ്‌നാസേവെച്ച്, കുസ്യാവേ എന്നിവരാണ് റഷ്യക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ ആദ്യ കിക്കെടുത്ത സ്മോളോവിനും മൂന്നാം കിക്കെടുത്ത ഫെര്‍ണാണ്ടസിനും പിഴച്ചു.

ആദ്യ ക്വാര്‍ട്ടറില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് ഫ്രാന്‍സും, ബ്രസീലിനെ തോല്‍പ്പിച്ച് ബെല്‍ജിയവും സ്വീഡനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടും സെമിയിലെത്തിയിരുന്നു. 1998ന് ശേഷം ആദ്യമായാണ് ക്രോയേഷ്യ സെമിയിലെത്തുന്നത്.

Story by
Next Story
Read More >>