റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സാമുവല്‍ ഉംറ്റിറ്റി എന്ന മനുഷ്യന്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ഫ്രഞ്ച് ജനതയുടെ മനസ്സില്‍ ഈംഫല്‍ ഗോപുരത്തേക്കാള്‍ ആയിരമിരട്ടി...

റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സാമുവല്‍ ഉംറ്റിറ്റി എന്ന മനുഷ്യന്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ഫ്രഞ്ച് ജനതയുടെ മനസ്സില്‍ ഈംഫല്‍ ഗോപുരത്തേക്കാള്‍ ആയിരമിരട്ടി ഉയരത്തിലാണ്. കളിയുടെ അന്‍പ്പത്തൊന്നാം നിമിഷം ഇരുപ്പത്തിനാലുകാരനായ പ്രതിരോധ താരം നേടിയ ഏക ഗോളില്‍ ലോകകപ്പ് സെമിഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫൈനലിലെത്തി.

മൂന്നാം തവണയാണ് ടീം വിശ്വകാല്‍പ്പന്ത് മേളയുടെ കലാശ പോരാട്ടത്തിന് ബൂട്ട് കെട്ടാനിറങ്ങുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്നത്തെ ക്രൊയേഷ്യേ-ഇംഗ്ലണ്ട് സെമി വിജയികളെ ടീം നേരിടും.ഇംഗ്ലണ്ട്,ബ്രസീല്‍ എന്നീ ശക്തരായ ടീമുകളെ തോല്‍പ്പിച്ചത്തെിയ ബെല്‍ജിയം കരുത്തരായിരുന്നു. പ്രത്യാക്രമണത്തിലൂന്നി കളിക്കുന്ന റോബേര്‍ട്ടോ മാര്‍ട്ടിനസിന്റെ തന്ത്രങ്ങളെ കളത്തില്‍ ഇല്ലാതാക്കി ദിദിയന്‍ ദെഷാംപ്സിന്റെ സംഘം.

ഫ്രഞ്ച് പ്രതിരോധത്തെ മറികടന്ന് ഹസാര്‍ഡും മറ്റും ഉതിര്‍ത്ത ഗോളേന്നുറച്ച് ഷോട്ടുകള്‍ തട്ടിയകറ്റി നായകന്‍ ഹ്യൂഗോ ലോറിസ് ഫ്രഞ്ച് പടയുടെ യഥാര്‍ത്ഥ കപ്പിത്താനായി.
ആദ്യ പകുതിയില്‍ ഗോളടിച്ച് കളിയില്‍ ആധിപത്യം നേടാനുള്ള ശ്രമത്തിലായിരുന്നു ഇരു ടീമുകളും. ഏതു നിമഷവും ഇരുവരും ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടായി. ബെല്‍ജിയം നിരയില്‍ നായകന്‍ ഏദന്‍ ഹസാര്‍ഡായിരുന്നു മുന്‍പന്‍. സൂപ്പര്‍താരം ലൂക്കാക്കുവിനെ സമര്‍ത്ഥമായി പൂട്ടിയ ഫ്രഞ്ച് പ്രതിരോധത്തിന് ഹസാര്‍ഡിനെ നിലയ്ക്ക് നിര്‍ത്താനായില്ല.

നിരന്തരം ലോറിസിനെ പരീക്ഷിച്ചു കൊണ്ടേയിരുന്നു താരം. ടോബി ആല്‍ഡര്‍ഫീല്‍ഡിന്റെ ഗോളെന്നുറച്ച ഷോട്ട് അതിമനോഹരമായാണ് ബ്ലൂസ് നായകന്‍ തട്ടിയകറ്റിയത്. മറുഭാഗത്ത്് ബെഞ്ചമിന്‍ പവാര്‍ഡിന്റെ ഷോട്ട് രക്ഷപ്പെടുത്തി ടിബൗട്ട് കോര്‍ട്ടോയിസും മികവു കാണിച്ചപ്പോള്‍ ആദ്യ പകുതിയില്‍ ഗോളൊഴിഞ്ഞു നിന്നു.
മുന്നേറ്റ താരങ്ങളേക്കാള്‍ പ്രതിരോധ താരങ്ങള്‍ ഗോളവസരങ്ങള്‍ കൃത്യമായി മുതലെടുത്തപ്പോള്‍ ഫ്രാന്‍സ് മുന്നിലെത്തി.

രണ്ടാം പകുതിയിലെ ആറാം മിനുട്ടില്‍ ഗ്രീസ്മാന്റെ കോര്‍ണര്‍,മൗറെയ്ന്‍ ഫെല്ലിനിയെ പിന്തള്ളി ബോക്സില്‍ കാത്തു നിന്ന് സാമുവല്‍ ഉംറ്റിറ്റി അതിമനേഹരമായി പന്ത് തല കൊണ്ട് ചെത്തിയിട്ടു. കോര്‍ട്ടോയിസിന്റെ ഇടതുകൈയുടെ മുളിലൂടെ പന്ത് വലയിലേക്ക്. ഗോാാാള്‍..സെന്റ് പീറ്റേഴ്സ്ബര്‍ഗ് മൈതാനം നീല കടലായി.
സമനില നേടാനായി ചുവന്ന ചെകുത്താന്‍മാര്‍ പതിനെട്ടടവും പയറ്റി. ബോക്സിലേക്ക് ഇരച്ചുകയറി കൊണ്ടേയിരുന്നു താരങ്ങള്‍. എന്നാല്‍ ഉംറ്റിറ്റി,പവാര്‍ഡ്,കാന്റെ ത്രയം എല്ലാത്തിനെയും തകര്‍ത്തു.

മധ്യനിരയില്‍ മട്ടൂഡിയും പോഗ്ബയും നിയന്ത്രണത്തോടേ പന്തു തട്ടിയപ്പോള്‍ ഇരുപത് വര്‍ഷത്തിനിടയിലെ മൂന്നാം ഫൈനലിന് ഫ്രാന്‍സ് ടിക്കറ്റുറപ്പിച്ചു.
ബ്രസീല്‍ വീണിടത്ത് ഫ്രാന്‍സ് പട വീണില്ല എന്നതു തന്നെയാണ് ടീം ജയിച്ചു കയറാന്‍ കാരണം. ആദ്യ പകുതിയില്‍ ബെല്‍ജിയം അല്‍പ്പം കളിയില്‍ നിയന്ത്രണം നേടിയെങ്കിലും രണ്ടാം പകുതിയല്‍ പന്ത് കൈവശം വച്ച് പ്രതിരോധം മികച്ചതാക്കി ബെല്‍ജിയത്തിന് ബ്ലൂസ് മറുപടി നല്‍കി.

മികച്ച താരങ്ങളുണ്ടായിട്ടും മികച്ച കളി പുറത്തെടുത്തിട്ടും മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് യോഗ്യത നേടാനായിരുന്നു ബെല്‍ജിയത്തിന്റെ വിധി. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ മിന്നും താരങ്ങള്‍ക്കായില്ല. ഇരു ടീമുകളിലെയും മിന്നും താരങ്ങള്‍ക്ക് കളിയില്‍ വലിയ ചലനം ഉണ്ടാക്കാനായില്ല. എന്നാല്‍ ഒരു ഉംറ്റിറ്റി ഫ്രഞ്ച് നിരയില്‍ ഉണ്ടായി എന്നത് കളിയവസാനം ചിരിക്കാന്‍ ഫ്രഞ്ച് പടയ്ക്കായി. പതിനഞ്ചിനാണ് ഫൈനല്‍. സെമിയില്‍ തോല്‍ക്കുന്നവരോട് പതിനാലാം തീയ്യതി മൂന്നാം സ്ഥാനത്തിനായി ബെല്‍ജിയം ഏറ്റുമുട്ടും.

Story by
Next Story
Read More >>