നോക്കൗട്ട് കാക്കാന്‍ സ്‌പെയിനും പോര്‍ച്ചുഗലും, സൗദിക്കെതിരെ ഉറുഗ്വായ്

ലുഷ്‌നിക്കി: ലോകകപ്പില്‍ ആദ്യം ജയം തേടി സ്‌പെയിനും പോര്‍ച്ചുഗലും ഇന്ന് വീണ്ടും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക്...

നോക്കൗട്ട് കാക്കാന്‍ സ്‌പെയിനും പോര്‍ച്ചുഗലും, സൗദിക്കെതിരെ ഉറുഗ്വായ്

ലുഷ്‌നിക്കി: ലോകകപ്പില്‍ ആദ്യം ജയം തേടി സ്‌പെയിനും പോര്‍ച്ചുഗലും ഇന്ന് വീണ്ടും കളത്തിലിറങ്ങും. ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മൊറൊക്കോയും ഇറാനുമാണ് എതിരാളികള്‍.

ഇന്ന് ആദ്യം പോര്‍ച്ചുഗലിന്റെ പോരാട്ടമാണ്. സ്‌പെയിനിനെതിരെ അവസാന മിനുട്ടിലെ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ ഗോളിലാണ് ടീം സമനില പിടിച്ചത്. അതേസമയം ആദ്യ മത്സരം തോറ്റാണ് മൊറൊക്കയുടെ വരവ്. സെല്‍ഫ് ഗോളില്‍ ഇറാനോടാണ് മൊറൊക്കോ പരാജയപ്പെട്ടത്. വൈകീട്ട് 5.30 ന് ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഇതിനു മുന്നേ നേര്‍ക്കു നേര്‍ വന്നപ്പേള്‍ 3-1 ന് മൊറോക്കോ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചിട്ടുണ്ട്. ഇന്ന് തോറ്റാല്‍ മൊറൊക്കോയുടെ സാധ്യതകള്‍ അവസാനിക്കും.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഇറാനെ നേരിടും. ആദ്യ മത്സരത്തില്‍ നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും സ്‌പെയിന് പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങേണ്ടി വന്നു. പോര്‍ച്ചുഗലിനെതിരായ ഫോം നിലനിര്‍ത്തുകയാണെങ്കില്‍ സ്‌പെയിന് ഇറാനെ നിഷ്പ്രയാസം മറികടക്കാനാകും. റോസ്റ്റോവ് അരീനയില്‍ രാത്രി 11.30നാണ് മത്സരം.

ഗ്രൂപ്പ് എയില്‍ നിന്നാണ് ഇന്നത്തെ മറ്റൊരു മത്സരം. സൗദിയും ഉറുഗ്വയും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ റഷ്യയോട് 5-0ത്തിന് തോറ്റ സൗദിക്ക് ഇന്ന് വിജയിച്ചാല്‍ മാത്രമെ അടുത്ത ഘട്ടത്തിലേക്ക് പ്രതീക്ഷകളുള്ളൂ. ഈജിപ്തിനെ 1-0ത്തിനാണ് ഉറുഗ്വയ് തോല്‍പ്പിച്ചത്.

Story by
Next Story
Read More >>