റഷ്യയില്‍ മുന്നേറാന്‍ സ്‌പെയിന്‍

ലുഷ്‌നിക്കി: അര്‍ജന്റീനയും പോര്‍ച്ചുഗലിന്റെയും വഴിയിലേക്ക് ഇന്ന് ആരൊക്കെ?. ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം ദിനത്തിലും മത്സരങ്ങള്‍...

റഷ്യയില്‍ മുന്നേറാന്‍ സ്‌പെയിന്‍

ലുഷ്‌നിക്കി: അര്‍ജന്റീനയും പോര്‍ച്ചുഗലിന്റെയും വഴിയിലേക്ക് ഇന്ന് ആരൊക്കെ?. ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം ദിനത്തിലും മത്സരങ്ങള്‍ കടുപ്പമുള്ളതാണ്. രാത്രി 7.30നുള്ള ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ആതിഥേയരായ റഷ്യയെയും രാത്രി 11.30ന് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെയും നേരിടും.

2010ലെ ലോക ചാമ്പ്യന്‍മാര്‍ക്ക് മുന്നില്‍ ആതിഥേയര്‍ അത്ര കടുപ്പക്കാരല്ല. എന്നാല്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റഷ്യയാണ്. ആദ്യ കളിയില്‍ പോര്‍ച്ചുഗലിനോട് സമനിലയും ഇറാനോട് വിജയയവും മൊറോക്കോയോട് സമനിലയും ഇതാണ് സ്‌പെയിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം. എന്നാല്‍ ആദ്യ കളിയില്‍ സൗദിയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് റഷ്യ തുടങ്ങിയത്. ഈജിപ്തിനെയും തോല്‍പ്പിച്ച റഷ്യയ്ക്ക് അടിതെറ്റിയത് ഉറുഗ്വെയ്ക്ക് മുന്നില്‍ മാത്രമാണ്. കളികളത്തില്‍ സ്‌പെയിന്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ഗ്യാലറിയുടെ പിന്തുണകൂടി റഷ്യയ്ക്കുണ്ട്.

സാധ്യത ഇലവന്‍

സ്‌പെയിന്‍: ഡേവിഡ് ഡി ഗിയ, ഡാനി കാര്‍വയാല്‍, ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വസറ്റ്, കോകെ, ആന്ദ്രേ ഇനിയേസ്റ്റ, ഇസ്‌കോ, ഡിയാഗോ കോസ്റ്റാ, ലഗോ അസ്പസ്

റഷ്യ : അകിന്‍ഫീവ്, ഷിര്‍കോവ്, ഇഗ്‌നാഷെവിച്, കുറ്റ്‌പോവ്, ഫെര്‍ണാണ്ടസ്, സോബ്‌നിന്‍, ഗസിന്‍സ്‌കി, ചെറിഷേവ്, ഗൊലോവിന്‍, സമിഡോവ്, ഡിസ്യൂബ


രണ്ടാം മത്സരത്തില്‍ ക്രോയേഷ്യ ഡെന്‍മാര്‍ക്കിനെയാണ് നേരിടുന്നത്. മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ക്രോയേഷ്യ വരുന്നത്. അര്‍ജന്റീനയും നൈജീരിയയും ഐസ്ലാന്റും ക്രോയേഷ്യയ്ക്ക് മുന്നില്‍ മുട്ടു കുത്തി.ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാറ്റിച്ച് തുടങ്ങിയവരുടെ ഫോം ക്രോയേഷ്യയയെ ഒരു പിടി മുന്നിലെത്തിക്കും.

ഒരു ജയവും രണ്ട് സമനിലയുമായി ഫ്രാന്‍സിനു താഴെ രണ്ടാം സ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇരു ടീമുകളെയും താരതമ്യം ചെയ്യുമ്പോള്‍ സാധ്യതകള്‍ ക്രോയേഷ്യയ്‌ക്കൊപ്പമാണ്.

Story by
Next Story
Read More >>