ഇടിക്കും കെയ്ൻ ഇനി ചിരിക്കും മേയർ

വെബ്‍ഡെസ്ക്ക്: ലോക റസ്ലിങ് എന്റര്‍ടൈന്‍മെന്റ്‌സ് (ഡബ്ല്യു.ഡബ്ല്യു.ഇ ) താരം കെയ്ന്‍ (ഗ്ലെയിന്‍ ജേകബ്‌സ്) ക്‌നോക്‌സ് കൗണ്ടി മേയറായി...

ഇടിക്കും കെയ്ൻ ഇനി ചിരിക്കും മേയർ

വെബ്‍ഡെസ്ക്ക്: ലോക റസ്ലിങ് എന്റര്‍ടൈന്‍മെന്റ്‌സ് (ഡബ്ല്യു.ഡബ്ല്യു.ഇ ) താരം കെയ്ന്‍ (ഗ്ലെയിന്‍ ജേകബ്‌സ്) ക്‌നോക്‌സ് കൗണ്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് കെയ്ന്‍ മത്സരിച്ചിരുന്നത്. ഡെമോക്രാറ്റിന്റെ ലിന്‍ഡ ഹാനയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

വിജയത്തിൽ കെയ്‌നെ അഭിനന്ദിച്ചു കൊണ്ട് ഡബ്ലു.ഡബ്ലു.സി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിനാണ് സത്യ പ്രതിജ്ഞ ചടങ്ങ്. മുൻ ലോക ഹെവിവെയ്​റ്റ്​ ചാമ്പ്യനാണ്​ 51കാരനായ കെയ്​ൻ. ഡബ്ല്യു.ഡബ്ല്യു.ഇ യിലെ ഏറ്റവും വിലയേറിയ റെസ്ലർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇൗയടുത്തായി റസ്ലിങ്ങിൽ നിന്നും വിട്ട്​ നിൽക്കുകയായിരുന്ന താരം തെരഞ്ഞെടുപ്പ്​ തിരക്കുകളിലായിരുന്നു.

Story by
Next Story
Read More >>