മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള വര്‍ണ്ണവെറിയനെന്ന് യായാ ടുറെ

പാരീസ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള വര്‍ണവിവേചനം കാണിച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ മിഡ് ഫീല്‍ഡര്‍ യായാ ടുറെ. ഫ്രാന്‍സ്...

മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള വര്‍ണ്ണവെറിയനെന്ന്  യായാ ടുറെ

പാരീസ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള വര്‍ണവിവേചനം കാണിച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ മിഡ് ഫീല്‍ഡര്‍ യായാ ടുറെ. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് യായാ ടുറെ തന്റെ അഭിപ്രായം വെളിപെടുത്തിയത്. വെറുപ്പും അസൂയയും നിറഞ്ഞ ആളിന്റെ ഒപ്പമാണ് കളിച്ചെതെന്നും യായാടോറെ അഭിമുഖത്തില്‍ പറയുന്നു

പെപ്പ് ഗാര്‍ഡിയോളക്ക് കറുത്ത വര്‍ഗക്കാരോടുളള വര്‍ണ വിവേചനത്തെപെറ്റി ഉന്നയിക്കുന്ന ആദ്യവ്യക്തി താനല്ലെന്നും ടോറെ പറഞ്ഞു. ബാഴ്സലോണയുമായി കളിയ്ക്കുമ്പോള്‍ സഹതാരങ്ങളും ഈ ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ ഐവറി കോസ്റ്റ് താരം വില്‍ഫ്രഡ് ബോണിയെ പെപ്പ് പുറത്താക്കിയിരുന്നു. പെപ്പിന് കറുത്ത വര്‍ഗക്കാരോടുളള വര്‍ണ വിവേചനം ഇതില്‍ നിന്ന് വ്യക്തമാണ്.

ഗാര്‍ഡിയോള ടീമിന്റെ കോച്ചായി അധികാരമേറ്റത്തിനുശേഷമാണ് ടീമിനോട് വിയോജിപ്പുണ്ടായത്. പല സഹതാരങ്ങള്‍ക്കും ഗാര്‍ഡിയോളയ്ക്ക് കറുത്ത വര്‍ഗക്കാരോടുളള വര്‍ണവിവേചനത്തെ കുറിച്ച് നന്നായി അറിയാം പക്ഷെ പലരും അത് പൊതുസമൂപത്തില്‍ തുറന്നു പറയാറില്ല. ഗാര്‍ഡിയോളയുടെ വര്‍ണ വിവേചനം കൊണ്ട് ടീം വിടാനുളള തീരുമാനത്തിലാണെന്നും ടോറെ പറഞ്ഞു.

വളരെ കൗശലക്കാരനായ കോച്ചാണ് ഗാര്‍ഡിയോള അദേഹത്തിന് താത്പര്യമില്ലാത്തവരെയും വിയോജിപ്പുളളവരെയും പുറത്താക്കാന്‍ എന്ത് രീതിവേണമെങ്കിലും സ്വീകരിക്കുമെന്നും താന്‍ കഴിഞ്ഞ കളിയില്‍ പിന്നോട്ട് പോകാനും പരാജയം സംഭവിക്കാനും കാരണം ഗാര്‍ഡിയോളയാണെന്നും ടോറെ പറഞ്ഞു. ഗാര്‍ഡിയോളയ്ക്ക് കറുത്ത വര്‍ഗക്കാരോയ് ഇടപഴകുമ്പോള്‍ വളരെ പരുഷമായി രീതിയാണെന്നും ടോറെ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എട്ട് സീസണുകളിലായി 319 മത്സരങ്ങള്‍ കളിച്ചു. മൂന്ന് തവണ പ്രീമിയര്‍ ലീഗ് നേടി. ഒരു തവണ കപ്പ് നേടി. സ്പാനീഷ് താരമായ ആന്‍ഡ്ര ഇനിയേസ്റ്റയും ജൂവ് താരമായ ഗീയാന്‍ലുഗി ബോണും ക്ലബ് വിട്ടതുപോലെ മാഞ്ചസ്റ്റര്‍ സിറ്റി വിടണമെന്നായിരുന്നു ആഗ്രഹം പക്ഷെ ഗാര്‍ഡിയോള അതിനും അനുവദിക്കാതെ ടീം വിടാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിയുന്നയാളാണ് അത്കൊണ്ടാണ് തന്റെ ഏജന്റായ ഡിമിത്രീ സെല്യുക്ക് കഴിഞ്ഞ വര്‍ഷം ചൈന മുന്നോട്ട് വെച്ച് വലിയ വാഗ്ദാനങ്ങള്‍ നിഷേധിച്ചത്. യൂറോപ്പില്‍ തനിക്ക് നല്ലവെല്ലുവിളിയാണ് വേണ്ടതെന്നും ടോറെ പറഞ്ഞു.

Story by
Next Story
Read More >>